പെരുമ്പാവൂറ്‍: ക്ഷീരകര്‍ഷകര്‍ക്കാശ്വാസമായി പുത്തന്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചതോടെ മുടക്കുഴയില്‍ പശുക്കളെ വാങ്ങാന്‍ നെട്ടോട്ടം.
പശുക്കളെ വാങ്ങാനും വളര്‍ത്താനുമുള്ള വായ്പാ സൌകര്യങ്ങളും മറ്റു സാഹായങ്ങളും ലഭ്യമാക്കാനുള്ള പദ്ധതികള്‍ പരിചയപ്പെടുത്തിയതോടെയാണ് ക്ഷീര കര്‍ഷകര്‍ ആവേശത്തിലായത്. രണ്ടു പശുക്കളുള്ളവരെ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തുന്നതാണ് ഇതില്‍ ഏറെ ആകര്‍ഷകം. പ്രതിദിനം പത്തുലിറ്റര്‍ പാല്‍ അളക്കുന്നവര്‍ക്ക്, രണ്ടു പശുക്കളില്ലെങ്കിലും ഈ ആനുകൂല്യം ലഭിയ്ക്കും. ദിനംപ്രതി 150 രൂപ വീതം നൂറുദിവസമാണ് ഈ പദ്ധതി വഴി ലഭിയ്ക്കുന്ന പ്രതിഫലം. പശുക്കളെ വാങ്ങാന്‍ ഫെഡറല്‍ ബാങ്ക് വഴി വായ്പയും ലഭ്യമാണ്. ഒരു പശുവിന് 25000 രൂപ വീതം 50000 രൂപയാണ് വായ്പ. ലഭിയ്ക്കുന്നത്. ഇതിന് 30 ശതമാനം സബ്സിഡിയും ലഭിയ്ക്കും. അടച്ചു തീര്‍ത്താല്‍ മതിയാവും.
ജനുവരിയില്‍ സഹകരണ സംഘം വഴി ഒരു പശുവിനെ വാങ്ങാന്‍ 30000 രൂപ വീതം വായ്പ നല്‍കിയിരുന്നു. അമ്പതു ശതമാനം സബ്സിഡിയുള്ള ഈ വായ്പ ഉപയോഗിച്ച് പന്ത്രണ്ട് പശുക്കളെയാണ് മുടക്കുഴയില്‍ വാങ്ങിയത്. ഇവയിലേറെയും പൊള്ളാച്ചിയില്‍ നിന്നാണ് വാങ്ങിയത്.
പശുക്കളെ വളര്‍ത്താന്‍ മില്‍മ നല്‍കുന്ന സഹായത്തിന് പുറമെ, പഞ്ചായത്തിണ്റ്റെ അടുത്ത പദ്ധതിയായി സഹായത്തിനു പുറമെ കന്നുകുട്ടി പരിപാലനത്തിന് തുക കണ്ടെത്തുമെന്ന് വികസന കാര്യ സ്റ്റാണ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോജന്‍ പൌലോസ് മംഗളത്തോട് പറഞ്ഞു. പശുക്കിടാവിനെ വാങ്ങുന്നവര്‍ക്ക്, അത് പ്രസവിയ്ക്കുംവരെ തീറ്റ കൊടുക്കാനുള്ളതാണ് ഈ പദ്ധതി.

മില്‍മയുടെ സംസ്കരണസംവിധാനമുള്ള രണ്ട് അളവു കേന്ദ്രങ്ങള്‍ക്കുപുറമെ പുതിയ അളവു കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. ഒടുവില്‍ എട്ടു ക്ഷീര കര്‍ഷകരുടെ സഹകരണത്തോടെ മുടക്കുഴയില്‍ തുടങ്ങിയ യൂണിറ്റില്‍ രണ്ടു മാസത്തിനുള്ളില്‍ അളവുകാരുടെ എണ്ണം ഇരുപതായി മാറി. അയ്യായിരം ലിറ്റര്‍ പാല്‍ അളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് പ്രതിമാസം 300 രൂപ പെന്‍ഷന്‍ കിട്ടുന്ന പദ്ധതികൂടിയുള്ളതിനാല്‍ പശുപരിപാലനം കൂടുതല്‍ ആകര്‍ഷകമാവുകയാണ്.
മംഗളം 10.10.11
No comments:
Post a Comment