പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Saturday, October 8, 2011

പ്ളൈവുഡ്‌ കമ്പനികള്‍ക്കെതിരെ അനിശ്ചിതകാല സമരങ്ങള്‍ക്ക്‌ തുടക്കമായി

 പെരുമ്പാവൂറ്‍: പട്ടണത്തെ പ്രകമ്പനം കൊള്ളിച്ച റാലിയോടെ പ്ളൈവുഡ്‌ കമ്പനികള്‍ക്കെതിരെ അനിശ്ചിതകാല സമരങ്ങള്‍ക്ക്‌ തുടക്കമായി. 
പ്ളൈവുഡ്‌ കമ്പനികള്‍ പാര്‍പ്പിട മേഖലയില്‍ നിന്ന്‌ മാറ്റി സ്ഥാപിക്കണമെന്നും മലിനീകരണം സ്യഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച്‌ പഠനം നടത്താന്‍ ഉന്നത മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നും അന്യസംസ്ഥാന തൊഴിലാളികള്‍ മൂലമുണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ക്ക്‌ ശാശ്വതപരിഹാരം കാണണമെന്നും ആവശ്യപ്പെട്ട്‌ പരിസ്ഥിതി സംരക്ഷണ ആക്ഷന്‍ കൌണ്‍സിലിണ്റ്റെ നേത്യത്വത്തിലായിരുന്നു റാലി. ജനരോഷം ഇരമ്പിയ റാലിയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന്‌ ആളുകള്‍ പങ്കെടുത്തു. 
തുടര്‍ന്ന്‌ സുഭാഷ്‌ മൈതാനിയില്‍ സമര പ്രഖ്യാപന സമ്മേളനം നടന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുന്താനം ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ വറുഗീസ്‌ പുല്ലുവഴി അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോസ്‌ മാപ്പിളമാട്ടേല്‍, പി.എന്‍ പ്രൊവിണ്റ്റ്‌, കെ.എ ജയന്‍, ഷാഹുല്‍ ഹമീദ്‌ നെല്ലിക്കുഴി, കെ.ആര്‍ നാരായണപിള്ള, പി രാമചന്ദ്രന്‍നായര്‍, എം.എം തമ്പി, എം.കെ ശശിധരന്‍പിള്ള, ഇരിങ്ങോള്‍ ശ്രീധര്‍, പോള്‍ ആത്തുങ്കല്‍, എ.ഡി റാഫേല്‍, എന്‍.എ കുഞ്ഞപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ മുന്നില്‍ നടത്തുന്ന സത്യഗ്രഹത്തോടെയാണ്‌ അനിശ്ചിതകാല പ്രക്ഷോഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌. 22 ന്‌ വെങ്ങോല ഗ്രാമപഞ്ചായത്ത്‌ ഓഫീസിനു മുന്നില്‍ സത്യാഗ്രഹ സമരത്തിന്‌ തുടക്കം കുറിക്കും. 
പരിസ്ഥിതി സംരക്ഷണ റാലിക്ക്‌ ആക്ഷന്‍ കൌണ്‍സില്‍ നേതാക്കളായ ജി. ക്യഷ്ണകുമാര്‍, പി.കെ ശശി, പി.ബി കരുണദാസ്‌, സി.എം അലി, ചാണ്ടിക്കുഞ്ഞ്‌, എം.എം അലിയാര്‍, പൌലോസ്‌ പരത്തുവയവലില്‍, അബ്ദുള്‍ ഖാദര്‍, എം.ടി സാജു തരിയന്‍, എം.പി എല്‍ദോസ്‌, മനോജ്‌ ജി, ഇ.വി ശിവന്‍ എന്നിവര്‍ നേത്യത്വം നല്‍കി. 
മംഗളം 8.10.11

No comments: