പെരുമ്പാവൂറ്‍: കനത്ത വീഴ്ചകളും പരാജയങ്ങളും അവലോകനം ചെയ്ത് സി.പി.ഐ മണ്ഡലം സമ്മേളനം ഏഴിന് തുടങ്ങും. മണ്ഡലം സെക്രട്ടറിയായി യുവനിരയിലെ നേതാവിനെ പരിഗണിയ്ക്കാന്‍ സാദ്ധ്യത.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിലുണ്ടായ പക്വതയില്ലാത്ത തീരുമാനങ്ങളും അതുവഴിയുണ്ടായ പരാജയങ്ങളുമാണ് സമ്മേളനത്തില്‍ മുഖ്യ അജണ്ടയാവുക. പാര്‍ട്ടിയില്‍ നിന്ന് നൂറുകണക്കിന് അംഗങ്ങളും ഒരു ലോക്കല്‍ കമ്മിറ്റി തന്നെയും കൊഴിഞ്ഞ് പോകാനിടയായ സാഹചര്യം ചര്‍ച്ചയാകും. എല്ലാത്തിണ്റ്റേയും ഉത്തരവാദിത്വം പാര്‍ട്ടി മണ്ഡലം സെക്രട്ടറി ആര്‍.ഉണ്ണികൃഷ്ണണ്റ്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ഒരു വിഭാഗത്തിണ്റ്റെ നീക്കം. അതേസമയം, തെരഞ്ഞെടുപ്പ് കാലയളവില്‍ ലീവിലായിരുന്ന ഉണ്ണികൃഷ്ണനെ ബലിയാടാക്കുകയാണെന്ന് മറുപക്ഷം വാദിയ്ക്കുന്നു.
പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ രായമംഗലത്തും ശ്രദ്ധാകേന്ദ്രമായ നഗരസഭയിലും സി.പി.എമ്മുമായി ഉണ്ടായ സീറ്റു തര്‍ക്കങ്ങളാണ് സി.പി.ഐയ്ക്ക് വിനയായത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രണ്ടിടത്തും പാര്‍ട്ടിയ്ക്ക് ഒരു സീറ്റുപോലും നേടാനായില്ല. നഗരസഭയില്‍ ഇരുപത്തിയഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിച്ച് നാണക്കേടുണ്ടാക്കി. ഇവിടെ റസാക്ക് കരിമ്പനയ്ക്കല്‍ ഒരേയൊരു വോട്ടുനേടിയത് സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചാവിഷയമായി. രണ്ടാം വാര്‍ഡില്‍ ധാന്യക്കതിരും അരിവാളും ചിഹ്നത്തില്‍ മത്സരിച്ച പാത്തുമ്മ അലിയാരാകട്ടെ, രണ്ട് വോട്ടുകളാണ് നേടിയത്.
ഇതേതുടര്‍ന്ന് വന്ന പാര്‍ട്ടി നടപടികളും വിവാദമായി. തെറ്റായ തീരുമാനങ്ങള്‍ അടിച്ചേല്‍പിച്ച മേല്‍ക്കമ്മിറ്റികള്‍ക്കൊന്നും പരുക്കേല്‍പ്പിയ്ക്കാതെ താഴെ തട്ടിലാണ് ശിക്ഷകള്‍ വിധിച്ചത്. അതോടെ പാര്‍ട്ടി അംഗങ്ങള്‍ കൂട്ടത്തോടെ കൊഴിഞ്ഞു. പല പ്രദേശിക നേതാക്കളും പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിച്ച് സി.പിഎമ്മിലേയ്ക്കും മറ്റും ചേക്കേറി. മണ്ഡലം കമ്മിറ്റിയംഗമായ പി.എസ്.അഭിലാഷിണ്റ്റെ നേതൃത്വത്തില്‍ മാത്രം നൂറോളംപേരാണ് പാര്‍ട്ടിവിട്ടത്. അശമന്നൂരില്‍ നിന്ന് എന്‍.പി അലിയാരിണ്റ്റെ നേതൃത്വത്തില്‍ മുഴുവന്‍ അംഗങ്ങളും പാര്‍ട്ടിവിട്ടു. അതോടെ ആ ലോക്കല്‍ കമ്മിറ്റി തന്നെ ഇല്ലാതായി.
നിലവില്‍ രായമംഗലം (സെക്രട്ടറി-രാജേഷ് കുമാര്‍.കെ.എസ്), വെങ്ങോല (വി.ആര്‍ മനോജ്), ടൌണ്‍ എന്‍.അനില്‍ കുമാര്‍), ഒക്കല്‍ (എം.വി ജോയി), കൂവപ്പടി (ടി.കെ രാജന്‍), വേങ്ങൂറ്‍ (ജോണ്‍ അബ്രഹാം) ലോക്കല്‍ കമ്മിറ്റികളാണ് മണ്ഡലം കമ്മിറ്റിയ്ക്ക് കീഴിലുള്ളത്. കഴിഞ്ഞ സമ്മേളന കാലയളവില്‍ കോലഞ്ചേരിയിലേയ്ക്ക് മാറ്റിയ വാഴക്കുളം ലോക്കല്‍ കമ്മിറ്റിയെ ഇക്കുറി പെരുമ്പാവൂരിന് കീഴിലേയ്ക്ക് മാറ്റുന്നുണ്ട്. ഇവിടെ സെക്രട്ടറി ഗോപിനാഥാണ്.
മണ്ഡലം സെക്രട്ടറി സ്ഥാനത്തേയ്ക്ക് മേല്‍ക്കമ്മിറ്റി, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന കെ.പി റെജിമോണ്റ്റെ പേരു നിര്‍ദ്ദേശിയ്ക്കുമെന്നാണ് സൂചന. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ അഷറഫ്, സി.വി ശശി, പെരുമ്പാവൂരിലെ മുതിര്‍ന്ന നേതാവ് അഡ്വ. ടി.എന്‍ അനില്‍കുമാര്‍ തുടങ്ങിയവരൊക്കെ റെജിമോനു വേണ്ടി രംഗത്തുള്ളതായാണ് അറിവ്.
മംഗളം 5.10.2011
No comments:
Post a Comment