പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്തിലെ പ്ളൈവുഡ് കമ്പനികളുടെ പ്രവര്‍ത്തന സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് നടപ്പാക്കിയില്ലെന്ന് ആരോപണം.
രാവും പകലും പ്രവര്‍ത്തിയ്ക്കുന്ന പ്ളൈവുഡ് കമ്പനികളുടെ പ്രവര്‍ത്തനം നിയന്ത്രിയ്ക്കാന്‍ കഴിഞ്ഞ മാസം ഇരുപതിന് ചേര്‍ന്ന പഞ്ചായത്ത് ഭരണ സമിതി തീരുമാനം കൈക്കൊണ്ടിരുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയായി പ്രവര്‍ത്തന സമയം നിജപ്പെടുത്താനായിരുന്നു കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനം. എന്നാല്‍ ഈ തീരുമാനം അട്ടിമറിയ്ക്കപ്പെട്ടതായി പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നു. തീരുമാനം ബന്ധപ്പെട്ട വകുപ്പുകളെയോ കമ്പനികളേയോ അറിയിയ്ക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറായില്ലെന്ന് പാര്‍ലമെണ്റ്ററി പാര്‍ട്ടി ലീഡര്‍ അജയകുമാര്‍ എന്‍.പി പറയുന്നു.
പ്ളൈവുഡ് കമ്പനികളില്‍ നിന്നുള്ള മാലിന്യവും തൊഴിലാളികളുടെ അനധികൃത താമസകേന്ദ്രങ്ങളില്‍ നിന്നുള്ള സെപ്ടിക് മാലിന്യവും നിയന്ത്രണമില്ലാതെ ഒഴുകിയതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചിരുന്നു. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം ഇത്തരം സ്ഥലങ്ങളില്‍ പരിശോധന നടത്തണമെന്ന തീരുമാനവും നടപ്പാക്കിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
മംഗളം 17.10.11
No comments:
Post a Comment