കെ. സുധാകരണ്റ്റെ ഗണ്‍മാന്‍ അടക്കം രണ്ടുപേര്‍ പിടിയില്‍
പെരുമ്പാവൂറ്‍: ബസില്‍ പോക്കറ്റടിച്ച യുവാവിനെ യാത്രക്കാരുടെ മര്‍ദ്ദനമേറ്റ് മരിച്ചു.
കാരാട്ടുപള്ളിക്കരയില്‍ ഇമാഗോ ഇണ്റ്റക്സ് എന്ന സ്വകാര്യ പ്ളാസ്റ്റിക് കമ്പനിജീവനക്കാരനായ പാലക്കാടു സ്വദേശി രഘു (35) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ ദീപാലയം വീട്ടില്‍ സന്തോഷ്, തിരുവനന്തപുരം നെയ്യാറ്റിന്‍കര ശ്രീസദനത്തില്‍ സതീശന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെ.സുധാകരന്‍ എം.പിയുടെ ഗണ്‍മാനാണ് സതീശന്‍.
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. തൃശൂരില്‍ നിന്ന് ചടയമംഗലത്തേയ്ക്ക് പോവുകയായിരുന്ന ബസില്‍ ചാലക്കുടിയില്‍ വച്ചാണ് പോക്കറ്റടി നടന്നത്. മൂവാറ്റുപുഴ സ്വദേശിയായ സന്തോഷിണ്റ്റെ 17000രൂപയാണ് നഷ്ടപെട്ടത്. അപ്പോള്‍ തന്നെ പോക്കറ്റടിച്ചയാളെ തിരിച്ചറിയുകയും ബസിനുള്ളില്‍ വച്ചുതന്നെ മര്‍ദ്ദനം തുടങ്ങുകയായിരുന്നുവെന്നും സഹയാത്രക്കാര്‍ പറയുന്നു. പെരുമ്പാവൂറ്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാണ്റ്റില്‍ രഘുവിനൊപ്പം ഇറങ്ങിയ സന്തോഷും സതീശനും മറ്റും രണ്ടുപേരും ചേര്‍ന്ന് ഇയാളെ വീണ്ടും മര്‍ദ്ദിച്ചു. ഗാരേജിലേയ്ക്ക ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രഘുവിനെ പിടികൂടി കൈ പിന്നില്‍ പിണച്ച് മര്‍ദ്ദനം തുടര്‍ന്നതോടെയാണ് ജീവഹാനിയുണ്ടാവുന്നത്. പോക്കറ്റടിച്ച പണം പോലീസ് കണ്ടെടുത്തു.
പെരുമ്പാവൂറ്‍ പോലീസ് അറിയിച്ചതനുസരിച്ച് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് എത്തിയപ്പോള്‍ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.ഡ്രൈവര്‍ രഞ്ജിത്, കണ്ടക്ടര്‍ ഷിനോജ് എന്നിവരില്‍ നിന്ന് മൊഴിയെടുത്തു.
രഘുവിണ്റ്റെ മൃതദേഹം കുന്നത്തുനാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇയാളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ആലുവ റൂറല്‍ എസ്.പി ഹര്‍ഷിത അട്ടല്ലൂരി പെരുമ്പാവൂറ്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.
മംഗളം 11.10.11
No comments:
Post a Comment