പെരുമ്പാവൂറ്‍: സ്വകാര്യബസ് കാറിലിടിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു.
കാഞ്ഞിരക്കാട് കുടിലിങ്ങല്‍ അസീസിണ്റ്റെ ഏക മകന്‍ മുഹമ്മദ് ആസിഫ് (5) ആണ് മരിച്ചത്. താന്നിപ്പുഴ അനിത വിദ്യാലയത്തില്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ടൌണില്‍ ഗേള്‍സ് ഹയര്‍ സെക്കണ്റ്ററി സ്കൂളിന് മുന്നിലായിരുന്നു അപകടം. ആലുവ-വടാട്ടുപാറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ് പ്രൈവറ്റ് സ്റ്റാണ്റ്റില്‍ നിന്ന് കയറി ആലുവ-മൂന്നാര്‍ റോഡ് ക്രോസ് ചെയ്യുമ്പോഴാണ് ആലുവ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന മാരുതി 800 കാറിലിടച്ചത്.
ഇടിയുടെ ആഘാതത്തില്‍ കാര്‍ മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബാലന്‍ തല്‍ക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന അസീസിണ്റ്റെ മാതാവ്, സഹോദരി, ഡ്രൈവര്‍ സിജാസ് എന്നിവര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
സംസ്കാരം പള്ളിപ്പടി ജുമ മസ്ജിദില്‍ നടത്തി. ഹസീനയാണ് ഉമ്മ.
മംഗളം 24.10.2011
No comments:
Post a Comment