പെരുമ്പാവൂറ്‍: അനധികൃതമായി രാത്രികാലങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്ളൈവുഡ് കമ്പനികള്‍ നാട്ടുകാര്‍ അടപ്പിയ്ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രായമംഗലം മേഖലയില്‍ സംഘര്‍ഷം.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് പണിയ്ക്കരമ്പലം ഭാഗത്തുള്ള പ്ളൈവുഡ് കമ്പനികള്‍ പ്രവര്‍ത്തിയ്ക്കുന്നത് തടയാന്‍ നാട്ടുകാര്‍ സംഘടിച്ചെത്തിയത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ മാത്രമാണ് ഇത്തരം കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതിയുള്ളു. ഇതിനു ശേഷം കമ്പനികള്‍ പ്രവര്‍ത്തിയ്ക്കുന്നത് തടയാന്‍ രായമംഗലം ഗ്രാമപഞ്ചായത്ത് കമ്മിറ്റിയും തീരുമാനമെടുത്തിരുന്നു.
പണിയ്ക്കരമ്പലം മേഖലയില്‍ അര കിലോമീറ്റര്‍ ചുറ്റളവില്‍ നാലു കമ്പനികളാണ് പ്രവര്ത്തിയക്കുന്നത്. ഇവ ഇരുപത്തിനാലു മണിക്കൂറു മണിക്കൂറും പ്രവര്ത്തിയ്ക്കുന്നവയാണെന്നും പല കമ്പനികളും മാലിന്യങ്ങള്‍ ഒഴുക്കുന്നത് പെരിയാര്‍വാലി കനാലിലേയ്ക്കാണെന്നും നാട്ടുകാര്‍ ആരോപിയ്ക്കുന്നു.
അസമയത്തുള്ള പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള നാട്ടുകാരുടെ ആവശ്യം കമ്പനിയുടമകള്‍ തള്ളിയതോടെയാണ് കാര്യങ്ങള്‍ സംഘര്‍ഷത്തിലേയ്ക്ക് നീങ്ങിയത്. കമ്പനി തല്ലിതകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് കമ്പനിയുടമകളും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് എത്തിയ തങ്ങളെ കമ്പനിയുടമകള്‍ ഗുണ്ടകളെ ഉപയോഗിച്ച് കായികമായി നേരിട്ടുവെന്ന് നാട്ടുകാരും പറയുന്നു.
സംഭവസ്ഥലത്ത് നൂറുകണക്കിന് നാട്ടുകാര്‍ തടിച്ചുകൂടി. കുറുപ്പംപടി പോലീസും സ്ഥലത്ത് എത്തിയ ശേഷം വളരെ വൈകിയാണ് സംഘര്‍ഷത്തിന് അയവുവന്നത്.
മംഗളം 18.10.11
No comments:
Post a Comment