പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Thursday, October 20, 2011

പ്ളൈവുഡ്‌ കമ്പനികളുണ്ടാക്കുന്ന മലിനീകരണം: രായമംഗലം ഗ്രാമപഞ്ചായത്തില്‍ ഇന്ന്‌ സര്‍വ്വകക്ഷിയോഗം

പെരുമ്പാവൂറ്‍: പ്ളൈവുഡ്‌ കമ്പനികള്‍ വ്യാപിയ്ക്കുന്ന മലിനീകരണ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രായമംഗലം ഗ്രാമപഞ്ചായത്തില്‍ ഇന്ന്‌ സര്‍വ്വ കക്ഷി യോഗം ചേരും. വൈകിട്ട്‌ മൂന്നിന്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലിയുടെ അദ്ധ്യക്ഷതയിലാണ്‌ യോഗം.
ഗ്രാമപഞ്ചായത്ത്‌ മേഖലയിലെ പ്ളൈവുഡ്‌ സ്ഥാപനങ്ങളെ പറ്റി വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ ഇത്‌. പ്ളൈവുഡ്‌ യൂണിറ്റ്‌ ഉടമകളുമായി പഞ്ചായത്ത്‌ അധിക്യതര്‍ പരാതികള്‍ സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയിരുന്നു. വ്യവസായ ശാലകള്‍ ശുചിത്വം പാലിയ്ക്കണമെന്നും വിവിധ വകുപ്പുകള്‍ അനുശോചിയ്ക്കുന്ന വ്യവസ്ഥകള്‍ ക്യത്യമായി പാലിയ്ക്കണമെന്നും നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. 
കമ്പനികളുടെ പ്രവര്‍ത്തന സമയം സംബന്ധിച്ചും പരാതികളുണ്ട്‌. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെ പഞ്ചായത്ത്‌ ഭരണ സമിതി പ്രവര്‍ത്തനം നിജപ്പെടുത്തിയിരുന്നു. എന്നാലും പല സ്ഥാപനങ്ങളും രാവും പകലും ഇടതടവില്ലാതെ പ്രവര്‍ത്തിയ്ക്കുകയാണ്‌. പണിയ്ക്കരമ്പലം മേഖലയില്‍ അസമയത്ത്‌ പ്രവര്‍ത്തിച്ച കമ്പനികള്‍ അടയ്ക്കണം എന്നാവശ്യപ്പെട്ട്‌ നാട്ടുകാര്‍ സംഘടിച്ചെത്തിയിരുന്നു. കമ്പനിയുപകരണങ്ങള്‍ നശിപ്പിച്ചുവെന്നും തൊഴിലാളികളെ മര്‍ദ്ദിച്ചുവെന്നും ആരോപിച്ച്‌ ഇവരില്‍ ആറുപേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തതും വിവാദമായി.
കമ്പനികള്‍ക്ക്‌ മേല്‍ ഏര്‍പ്പെടുത്തിയ സമയ നിയന്ത്രണം പാലിയ്ക്കുന്നുണ്ടോ എന്ന്‌ പരിശോധിയ്ക്കുന്നതില്‍ വീഴ്ച വന്നതായി ആരോപിച്ച്‌ പ്രതിപക്ഷ അംഗങ്ങളും രംഗത്തുണ്ട്‌. ഇത്തരം സ്ഥാപനങ്ങള്‍ സ്യഷ്ടിയ്ക്കുന്ന മലിനീകരണത്തെ പറ്റി അറിയാന്‍ പരിസ്ഥിതി സംഘടനയായ മാനവദീപ്തി സര്‍വ്വേ തുടങ്ങിയിട്ടുണ്ട്‌. നിയമാനുസരണമല്ലാതെ പ്രവര്‍ത്തിയ്ക്കുന്ന കമ്പനികളെപ്പറ്റിയും വിവരശേഖരണം നടക്കുന്നുണ്ട്‌. 
പ്ളൈവുഡ്‌ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ക്യാമ്പുകളില്‍ നിന്ന്‌ സെപ്റ്റിക്‌ മാലിന്യങ്ങള്‍ ജനവാസ മേഖലകളില്‍ തള്ളുന്നതും കമ്പനി മാലിന്യങ്ങള്‍ ജലസ്രോതസുകളില്‍ ഒഴുക്കുന്നതും ഇന്ന്‌ നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകും ഇത്തരം നടപടികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത്‌ കമ്പനിയുടമകളെ ജയിലിലടയ്ക്കണമെന്നാണ്‌ പരിസ്ഥിതി സംഘടനകളുടെ നിലപാട്‌. അനധിക്യത കമ്പനികള്‍ അടച്ചുപൂട്ടണമെന്നും അന്യസംസ്ഥാന തോഴിലാളികളെ നിയന്ത്രിയ്ക്കണമെന്നും റസിഡണ്റ്റ്സ്‌ അസോസിയേഷനുകളും ആവശ്യപ്പെടുന്നുണ്ട്‌. 
മംഗളം 20.10.11

No comments: