Thursday, October 20, 2011

വിവാഹ വാഗ്ദാനം നല്‍കി പണാപഹരണം നടത്തുന്ന വിരുതന്‍ പിടിയില്‍

നാസര്‍
പത്തോളം സ്ത്രീകള്‍ക്ക്‌ പണം നഷ്ടപ്പെട്ടു  
പെരുമ്പാവൂറ്‍: വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളില്‍ നിന്ന്‌ പണാപഹരണം നടത്തുന്ന വിരുതന്‍ പോലീസ്‌ പിടിയിലായി. പത്തോളം സ്ത്രീകള്‍ക്ക്‌ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തി.
നിലമ്പൂറ്‍ ഇടക്കര വില്ലേജില്‍ പതിരിപ്പാടം കൈനാട്‌ വീട്ടില്‍ കുഞ്ഞുമൊയ്തീണ്റ്റെ മകന്‍ നാസര്‍ (41) ആണ്‌ കുറുപ്പംപടി പോലീസിണ്റ്റെ പിടിയിലായത്‌. ഇയാളെ കോടതി റിമാണ്റ്റ്‌ ചെയ്തു.
കുറുപ്പംപടി തുരുത്തി സ്വദേശിനിയായ സ്ത്രീയുടെ പരാതിയെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി വലയിലായത്‌. ഇവരില്‍ നിന്ന്‌ നാല്‍പതിനായിരം രൂപയും അഞ്ചു പവന്‍ സ്വര്‍ണ്ണാഭരണങ്ങളും നാസര്‍ കൈക്കലാക്കിയിരുന്നു. ഫോണിലൂടെ പരിചയപ്പെട്ട ഇയാള്‍ താമരശ്ശേരി ഫോറസ്റ്റ്‌ ഡിവിഷനില്‍ ഫോറസ്റ്ററാണ്‌ എന്നു വിശ്വസിപ്പിച്ചാണ്‌ തട്ടിപ്പു നടത്തിയത്‌. നാലുവട്ടം ഇയാള്‍ തുരുത്തിയില്‍ വന്നു പോയാണ്‌ വിശ്വാസം പിടിച്ചുപറ്റിയത്‌.
ഭാര്യയും നാലു മക്കളുമുള്ള ഇയാള്‍ പത്രപ്പരസ്യങ്ങള്‍ വഴിയാണ്‌ ഇരകളെ കണ്ടെത്തിയിരുന്നത്‌. പുനര്‍ വിവാഹത്തിന്‌ താത്പര്യമുള്ള സ്ത്രീകളുമായി ഫോണിലൂടെ സംസാരിച്ച്‌ ബന്ധം സ്ഥാപിയ്ക്കുന്നതാണ്‌ പതിവ്‌. പെരുന്തല്‍മണ്ണ, എറണകുളം, മൂവാറ്റുപുഴ വാഴക്കുളം, പാലക്കാട്‌ ചിറ്റൂറ്‍, കോഴിക്കോട്‌, മലപ്പുറം മങ്കട, ആലുവ, കോട്ടയം, തൃശൂറ്‍ അമ്മാട്‌ തുടങ്ങിയ പ്രദേശങ്ങളിലെ പത്തോളം സ്ത്രീകള്‍ കബളിയ്ക്കപ്പെട്ടതായി കണ്ടെത്തി. ഇതില്‍ വാഴക്കുളം സ്വദേശിനിയ്ക്ക്‌ 60000 രൂപയും പെരുന്തല്‍മണ്ണ സ്വദേശിനിയ്ക്ക്‌ 18000 രൂപയും എറണാകുളം സ്വദേശിനിയ്ക്ക്‌ പതിനായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്‌.
പെരുമ്പാവൂറ്‍ ഡിവൈ.എസ്‌.പി കെ. ഹരികൃഷ്ണണ്റ്റെ മേല്‍നോട്ടത്തില്‍ കറുപ്പംപടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രിസ്പിന്‍ സാം, എസ്‌.ഐമാരായ ഹണി കെ.ദാസ്‌, രാജു മാധവന്‍, എ.എസ്‌.ഐ വറുഗീസ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ഷൈജന്‍, ഇബ്രാഹിം, അജയകുമാര്‍ എന്നിവരാണ്‌ അന്വേഷണ സംഘത്തിലുള്ളത്‌.
മംഗളം 20.10.11

1 comment:

വിധു ചോപ്ര said...

കുറ്റവാളികൾക്കെല്ലാം ഒടുക്കത്തെ ഗ്ലാമറാണല്ലോ. ഇയാളെ കണ്ടാൽ മോഹം കൊണ്ട് ഏതു പെണ്ണും പൂച്ചയെ പോലാകുമല്ലോ?