പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Thursday, October 20, 2011

ട്രാവന്‍കൂറ്‍ റയോണ്‍സ്‌ വളപ്പില്‍ പുതുതലമുറ പദ്ധതികള്‍ ആവിഷ്കരിയ്ക്കും

പെരുമ്പാവൂറ്‍: പൂട്ടിക്കിടക്കുന്ന ട്രാവന്‍കൂറ്‍ റയോണ്‍സ്‌ വളപ്പില്‍ പുതുതലമുറ പദ്ധതികള്‍ ആവിഷ്കരിയ്ക്കുമെന്ന്‌ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. റയോണ്‍സ്‌ തൊഴിലാളി യൂണിയനുകളുമായി മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ്‌ മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്‌. 
നിലവിലുള്ള തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ ഒരു ഉദ്യോഗസ്ഥനെ നിയോഗിയ്ക്കാനും തീരുമാനമായി. ആനുകൂല്യങ്ങളുടെ വിതരണം സംബന്ധിച്ച്‌ യൂണിയനുകള്‍ സംയുക്തമായി നല്‍കിയ നിവേദനം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ തിരുവനന്തപുരത്താണ്‌ യോഗം ചേര്‍ന്നത്‌. 
യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, സാജുപോള്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം, മുന്‍ ചെയര്‍മാന്‍മാരായ അഡ്വ.എന്‍.സി മോഹനന്‍, ടി.പി ഹസന്‍, മുസ്ളിം ലീഗ്‌ ജില്ലാ പ്രസിഡണ്റ്റ്‌ എം.പി അബ്ദുള്‍ ഖാദര്‍, കേരള കോണ്‍ഗ്രസ്‌ (എം) സംസ്ഥാന സെക്രട്ടറി ബാബു ജോസഫ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. 
വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച്‌ എ.പി മത്തായി, വി.പി ഹസന്‍, ടി.വി പത്മനാഭന്‍, ജി.സുനില്‍ കുമാര്‍, വേണുഗോപാല്‍, അസിസ്റ്റണ്റ്റ്‌ ലേബര്‍ കമ്മീഷണര്‍ ടോണി വിന്‍സെണ്റ്റ്‌, റയോണ്‍സ്‌ എം.ഡി അഗസ്റ്റ്യന്‍ ജോസഫ്‌, പി.ആര്‍.ഒ പി.വി സുകുമാരന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 
മംഗളം 20.10.11

No comments: