പെരുമ്പാവൂറ്‍: വേങ്ങൂറ്‍ ഗ്രാമപഞ്ചായത്തില്‍ മണല്‍ക്കടവുകള്‍ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്കാന് കൂവപ്പടി ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
വേങ്ങൂറ്‍ ഡിവിഷന് മെമ്പര്‍ റെജി ഇട്ടൂപ്പാണ് പാണംകുഴി, ക്രാരിയേലി, പാണിയേലി എന്നീ കടവുകളില്‍നിന്ന് മണല്‍ വാരുന്നതിന് അനുമതി ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. മണല്‍ സുലഭമായി ലഭിക്കുന്ന ഈ കടവുകളുടെ അഞ്ഞൂറു മീറ്റര്‍ ചുറ്റളവില്‍ പാലങ്ങളോ, ജലസേചന പ്രോജക്ടുകളോ ഇല്ല. മാത്രവുമല്ല, ഈ കടവുകളൊന്നും അംഗീകൃത കുളിക്കടവുകളുമല്ലെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
പ്രമേയം കമ്മിറ്റി അംഗീകരിക്കുകയും ഈ കടവുകളില്‍ നിന്ന് മണല്‍ വാരുന്നതിന്് കേരള സംസ്ഥാന റവന്യു വകുപ്പ് മന്ത്രിയോട് അനുമതി തേടാന്‍ കമ്മിറ്റി തീരുമാനം എടുക്കുകയുമായിരുന്നു.
മംഗളം 26.10.2011
No comments:
Post a Comment