പെരുമ്പാവൂറ്‍: കെ.എസ്.ആര്.ടി.സി ബസ് വഴിയില്‍ തടഞ്ഞു നിര്‍ത്തി കണ്ടക്ടറുടേയും ഡ്രൈവറുടേയും മേല്‍ ചെളിവെള്ളം ഒഴിച്ചു.
ഇന്നലെ രാത്രി ഒമ്പതിനാണ് സംഭവം. മുടിക്കല്‍ ഹൈസ്കൂള്‍ സ്റ്റോപ്പില്‍ വച്ചാണ് കെ.എല്‍ 40 എ 3057 നമ്പര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ആര്.ടി 353 നമ്പര്‍ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസ് തടഞ്ഞത്. ബസില്‍ നിന്ന് ചെളിവെള്ളം തങ്ങളുടെ മേല്‍ തെറിച്ചു എന്ന് ആരോപിച്ച ഇവര്‍ അസഭ്യവര്‍ഷം ചൊരിയുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും ചെയ്തു. പിന്നീട് കുപ്പിയില്‍ കൊണ്ടുവന്ന ചെളിവെള്ളം കണ്ടക്ടര്‍ അനൂപ് രാജേന്ദ്രണ്റ്റേയും ഡ്രൈവര്‍ പി.പി വറുഗീസിണ്റ്റേയും മേല്‍ അഭിഷേകം ചെയ്യുകയായിരുന്നു.
ജീവനക്കാര്‍ക്കെതിരെ നടന്ന അക്രമത്തില്‍ കെ.എസ്.ആര്.ടി.സി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മംഗളം 29.10.11
No comments:
Post a Comment