പെരുമ്പാവൂര്‍: മുന്‍കാലഘട്ടങ്ങളില്‍ ഉത്സവപ്പറമ്പുകളിലെ മുഖ്യ ഇനമായിരുന്ന വില്‍കഥാമേള വീണ്ടും അരങ്ങില്‍.
കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച നാടന്‍ കലാ സാംസ്‌കാരികോത്സവ വേദിയിലാണ് വില്‍കഥാമേളയ്ക്ക് അരങ്ങൊരുങ്ങിയത്. പട്ടാല്‍ മിത്രകലാ ലൈബ്രറിയായിരുന്നു അവതാരകര്‍.
തിരുനല്ലൂര്‍ കരുണാകരന്റെ റാണിയെന്ന ഖണ്ഡകാവ്യമാണ് വില്‍ക്കഥയായി അരങ്ങിലെത്തിച്ചത്. പറവൂര്‍ തത്തപ്പിള്ളി ഭാഗത്തെ ആദ്യകാല വില്‍ക്കഥാ കലാകാരനായ രമണന്‍ ചെങ്ങമനാടാണ് റാണിയെ അണിയിച്ചൊരുക്കിയത്. പ്രശസ്ത നാടക പ്രവര്‍ത്തകനും ഹര്‍മോണിസ്റ്റുമായ ആന്റണി ചേലാമറ്റം പാട്ടുകള്‍ ചിട്ടപ്പെടുത്തി. സിംജിഷ് കുമാര്‍ (വയലിന്‍), അശോക് കുമര്‍ (തബല) എന്നിവര്‍ പക്കമേളക്കാരായി. എന്‍ ഹരിശ്ചന്ദ്രന്‍, ആശിഷ് വീണമാലി, ഗോപകുമാര്‍, യു ഗോപി, ജോസഫ് ആശാന്‍, രഞ്ജിത് കെ ആര്‍. ബാബു കെ ഡാനയേല്‍, എം.എ സുലൈമാന്‍, ബേസില്‍, രാജു ഇടപ്പൊട്ടയ്ക്കല്‍ എന്നിവര്‍ അരങ്ങിലെത്തി.
അമ്വച്ചര്‍ നാടക രംഗത്ത് ശ്രദ്ധിയ്ക്കുന്ന മിത്രകലാ ലൈബ്രറി പ്രവര്‍ത്തകര്‍ അന്യം നിന്നുപോയ കലാരൂപങ്ങളെക്കൂടി പുനരാവിഷ്‌ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് വില്‍ക്കഥാ മേള സംഘടിപ്പിച്ചതെന്ന് പ്രസിഡന്റ് എം.എ സുലൈമാന്‍, സെക്രട്ടറി കെ.ആര്‍ രാജേഷ് എന്നിവര്‍ അറിയിച്ചു.
2 comments:
പെരുംബാവൂർക്കാരാ എന്റെ ഒരു കുടുംബമുണ്ട് കണ്ടന്തരയിൽ ഒരു adv. jaleel PM / mother Sara (was a school teacher rtrd. )
ജലീല്‍ വക്കീലിനേയും സാറ ടീച്ചറേയും കാണാനും പരിചയപ്പെടാനും ശ്രമിയ്‌ക്കാം. കണ്ടാല്‍ അന്വേഷണവും പറയാം
Post a Comment