പെരുമ്പാവൂറ്‍: സമീപ പഞ്ചായത്തുകളിലെല്ലാം മണല്‍ വാരല്‍ തുടങ്ങിയിട്ടും കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കടവുകള്‍ തുറന്നില്ലെന്ന് പരാതി. പഞ്ചായത്ത് അധിക്യതരുടെ അനാസ്ഥയാണ് ഇതിനുകാരണമെന്നാണ് ആക്ഷേപം.
പഞ്ചായത്തില്‍ അഞ്ചു കടവുകളിലായി ആയിരത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. കടവുകള്‍ തുറക്കാത്തതിനാല്‍ ഇവരുടെ ജീവിതം പ്രതിസന്ധിയിലായിരിയ്ക്കുകയാണ്. സര്‍ക്കാരിലേക്കുള്ള കുടിശിഖ അടച്ചു തീര്‍ക്കാന്‍ കഴിയാത്തതാണ് കടവുകള്‍ തുറക്കാന്‍ കഴിയാത്തിനുള്ള പ്രധാന കാരണം.
മണല്‍ കയറ്റുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്, മണല്‍ പാസുകാരെ നിയമിക്കല്‍ തുടങ്ങിയ നടപടികളൊന്നും ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. കളക്ട്രേറ്റില്‍ സമര്‍പ്പിക്കേണ്ട കടവു റിപ്പോര്‍ട്ടുപോലും കൂവപ്പടി പഞ്ചായത്ത് തയ്യാറാക്കിയിട്ടില്ലെന്ന് മണല്‍ തൊഴിലാളി യൂണിയന് (സി.ഐ.ടി.യു) സെക്രട്ടറി ഒ.ഡി അനില്‍ പറയുന്നു.
ഈ സ്ഥിതി തുടര്‍ന്നാല്‍ ശക്തമായ തൊഴിലാളിസമരത്തിന് നേത്യത്വം കൊടുക്കുമെന്ന് യൂണിയന് പ്രസിഡണ്റ്റ് പി. വിജയചന്ദ്രന്‍ മുന്നറിയിപ്പു നല്കി.
മംഗളം 28.10.2011
2 comments:
too bad
pitty
Post a Comment