പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Sunday, June 2, 2013

പ്ലൈവുഡ് കമ്പനിക്കെതിരെ രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

പെരുമ്പാവൂര്‍: പീച്ചനാംമുഗളിലും സമീപ പ്രദേശങ്ങളിലും ആരംഭിച്ചിട്ടുള്ള പുതിയ പ്ലൈവുഡ് കമ്പനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു സമരപരിപാടികള്‍.
മാര്‍ച്ചും ധര്‍ണയും കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ കര്‍മ്മ സമിതിയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ ലംഘനമാണ് പുതിയ കമ്പികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെന്നും ഇതിന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ കൂട്ടുനില്‍ക്കുകയാണെന്നും വറുഗീസ് പുല്ലുവഴി ആരോപിച്ചു.
കര്‍മ്മ സമിതി നേതാക്കളായ സി.കെ പ്രസന്നന്‍, ജിസ് എം. കോരത്, എം.കെ ശശിധരന്‍പിള്ള, വറുഗീസ് അയ്യായത്തില്‍, മത്തായി മണ്ണപ്പിള്ളില്‍, കെ.കെ വര്‍ക്കി, മാത്യു വറുഗീസ്, എം.എ കുഞ്ഞപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു, റെജി മുണ്ടയ്ക്കല്‍, സി.പി ജെയിംസ്,  റെജി വീണമാലില്‍, ജിജോ ചാമക്കാല, രാജു ആബേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മംഗളം 1.06.2013

No comments: