പെരുമ്പാവൂര്‍: പേരാലിന്റെ വേര് മുകളില്‍ പതിഞ്ഞ് വളര്‍ന്നതിനെതുടര്‍ന്ന് പാലായിക്കുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ന്നു.
വെങ്ങോല സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു മുന്നില്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച വെയ്റ്റിംഗ് ഷെഡാണ് തകര്‍ന്നത്. ആശുപത്രിയിലെത്തുന്ന നൂറുകണക്കിന് രോഗികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഇതോടെ ബസ് കാത്തു നില്‍ക്കാന്‍ ഇടമില്ലാതായി.
വെയ്റ്റിഗ് ഷെഡിന് മുകളിലേക്ക് പതിച്ച് വളരുന്ന പേരാല്‍ വേര് വെട്ടിമാറ്റണമെന്ന് പ്രദേശ വാസികള്‍ പലവട്ടം ആവശ്യപ്പെട്ടുവെങ്കിലും പഞ്ചായത്ത് അധികൃതര്‍ അലംഭാവമാണ് പുലര്‍ത്തിയത്. എത്രയും വേഗം ഇവിടെ വെയ്റ്റിഗ്‌ഷെഡ് പുനര്‍നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മംഗളം 23.06.2013
No comments:
Post a Comment