പെരുമ്പാവൂര്‍: സ്വകാര്യ വ്യക്തികള്‍ പൊതുതോട് നികത്തിയതിനെ തുടര്‍ന്ന് കണ്ടന്തറയില് വെള്ളക്കെട്ട്.
വെങ്ങോല ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കണ്ടന്തറ യു.പി സ്കൂളിന് പിന്നിലൂടെ കടന്നുപോകുന്ന തോടാണ് ചിലര്‍ നികത്തിയത്. ഇവിടെ കൃഷിവിളകള്‍ വച്ചുപിടിപ്പിയ്ക്കുകയും മതില് കെട്ടി സ്വന്തം സ്ഥലത്തോട് ചേര്‍ക്കുകയും ചെയ്തു. അതോടെ മഴവെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗ്ഗമില്ലാതായി.
വെള്ളക്കെട്ട് രൂക്ഷമായതോടെ പ്രദേശത്തെ നാല്പതോളം വീട്ടുകാര്‍ ബുദ്ധിമുട്ടിലായി. ഒഴുകിയെത്തുന്ന മലിനജലം പ്രദേശത്തെ കിണറുകളിലേയ്ക്കാണ് ഇപ്പോള്‍ ഒഴുകുന്നത്. മലിനജലം തളംകെട്ടി കൊതുകും ഈച്ചയും പെരുകി. കുട്ടികള്‍ക്ക് സ്കൂളിലേയ്ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
തോട് അടിയന്തിരമായി പുനര്‍ നിര്‍മ്മിയ്ക്കാതെ ഇവിടെ വെള്ളക്കെട്ടിന് പരിഹാരമാവില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ ആവശ്യം ഉന്നയിച്ച് പഞ്ചായത്ത്, വില്ലേജ്, ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.
മംഗളം 26.06.2013
No comments:
Post a Comment