പെരുമ്പാവൂര്‍: ഹോസ്റ്റലില്‍ ഒന്നിച്ച് താമസിയ്ക്കുന്ന കൂട്ടുകാരികളുടെ നഗ്നചിത്രങ്ങള്‍ വീഡിയോ ക്യാമറയില്‍ പകര്‍ത്തി വിദേശത്തേയ്ക്ക് അയച്ചുകൊടുത്ത എം.ബി.എ വിദ്യാര്‍ത്ഥിനിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.
മാറമ്പിള്ളി എം.ഇ.എസ് കോളജിന്റെ എ.ഐ.എം.എ.ടി കാമ്പസില്‍ പഠിയ്ക്കുന്ന പുനലൂര്‍ ഇളമ്പാല്‍ പ്ലാത്തറ വീട്ടില്‍ നിമിഷ ജോസഫി (22) നാണ് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ലണ്ടനില്‍ എം.ബി.എ പഠിയ്ക്കുന്ന കാമുകനാണ് ചിത്രങ്ങള്‍ കൈമാറിയത്.
താന്‍ ഒരു ഗൂഢസംഘത്തിന്റെ പിടിയിലാണെന്നും രക്ഷപ്പെടണമെങ്കില്‍ പത്തുലക്ഷം രൂപയോ മൂന്ന് ഇന്ത്യന്‍ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളോ നല്‍കണമെന്ന സുജിത്തിന്റെ ആവശ്യപ്രകാരമാണ് പെണ്‍കുട്ടി ചിത്രങ്ങള്‍ പകര്‍ത്തിയതും അയച്ചുകൊടുത്തതും.
സംഭവത്തെ കുറിച്ച് അറിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാളാണ് വിവരം പോലീസില്‍ അറിയിച്ചത്.പെണ്‍കുട്ടിയ്ക്ക് എതിരെ പോലീസ് ഐ.ടി നിയമപ്രകാരമാണ് കേസെടുത്തിരുന്നത്.
മംഗളം 14.06.2013
No comments:
Post a Comment