പെരുമ്പാവൂര്‍: അറയ്ക്കപ്പടി-മംഗലത്തുനട റോഡ് നിര്‍മ്മാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വെങ്ങോല ഗ്രാമപഞ്ചായത്തിലെ പി.പി റോഡില്‍ അറയ്ക്കപ്പടിയില്‍ നിന്നും ആരംഭിക്കുന്ന മംഗലത്തുനട റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തില്‍ വന്‍ അപാകതകളും അഴിമതികളും നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായി ഏതാനും മാസങ്ങള്‍ക്ക് അകംതന്നെ റോഡ് താറുമാറായി. റോഡിന്റെ അവസ്ഥ കാലവര്‍ഷം തുടങ്ങുന്നതിനുമുമ്പ്
തന്നെ മോശമായത് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെങ്കിലും യാതൊരുവിധ അന്വേഷണമോ മേല്‍നടപടിയൊ ഉണ്ടായില്ല.
ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ആശ്രയമായിരുന്ന റോഡ് ഇപ്പോള്‍ സഞ്ചാരയോഗ്യമല്ലാതായി. പതിനഞ്ചോളം സ്‌കൂള്‍ ബസുകളാണ് ഈ വഴിയ്ക്ക് സഞ്ചരിയ്ക്കുന്നത്. അംഗന്‍വാടി, പോസ്റ്റോഫീസ്, ആരാധനാലയങ്ങള്‍, റേഷന്‍കടകള്‍ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ഇതുവഴി വേണം പോകാന്‍. റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണുവാന്‍ എത്രയും വേഗം ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണമെന്നും റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ അഴിമതിയെപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റിയുടെ ആവശ്യം.
നിയോജകമണ്ഡലം പ്രസിഡന്റ് ജോജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റിയാസ്, മണ്ഡലം ഭാരവാഹികളായ യു.എം ഷെമീര്‍, ബേസില്‍ ജേക്കബ്, പി.എ ശിഹാബ്, കെ.കെ ഷെമീര്‍, ഭാരവാഹികളായ എമില്‍ ഏലിയാസ്, ജിജു പോള്‍, ഓര്‍ണ അന്‍വര്‍, അന്‍സല്‍, മുനീര്‍, മനു എന്നിവര്‍ പ്രസംഗിച്ചു.
മംഗളം 30.06.2013
No comments:
Post a Comment