പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയ കാരുണ്യ ഹൃദയതാളം പദ്ധതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
പദ്ധതിയുടെ പേരില്‍ ഭരണസമിതിയിലെ ചിലര്‍ കോടികളാണ് അനധികൃതമായി പിരിച്ചെടുത്തത്. ഇതു സംബന്ധിച്ച് ഭരണപക്ഷത്തു നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നു കഴിഞ്ഞു. ഇതോടെ ഡി.വൈ.എഫ്.ഐ നിലപാടുകളും പ്രക്ഷോഭവും ശരിയാണെന്നതിന് അംഗീകാരമായി.
അഴിമതി ചൂണ്ടിക്കാണിച്ചപ്പോള്‍ ഭരണ സ്വാധീനം ഉപയോഗിച്ച് ഡി.വൈ.എഫ് .ഐ നേതാക്കള്‍ക്ക് എതിരെ പഞ്ചായത്ത് ഭരണസമിതി കള്ളക്കേസെടുക്കുകയായിരുന്നു.
ഈ അധികാര ദുര്‍വ്വിനിയോഗത്തിനെതിരെയും പദ്ധതിയിലെ ക്രമക്കേടുകള്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം വേണമെന്ന് ബ്ലോക്ക് സെക്രട്ടറി ആര്‍.അനീഷ്, പ്രസിഡന്റ് പി.എസ് സുബിന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഇതിനു പുറമെ അഴിമതി പുറത്തായ സ്ഥിതിയ്ക്ക് യു.ഡി.എഫ് ഭരണസമിതി രാജിവച്ച് ജനങ്ങളോട് മാപ്പു പറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
മംഗളം 2.06.2013
No comments:
Post a Comment