Tuesday, June 11, 2013

ജിസാറ്റ് ഇന്ന് പ്രവര്‍ത്തനം ആരംഭിയ്ക്കും

പെരുമ്പാവൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനവും നല്‍കാന്‍ തണ്ടേക്കാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ആരംഭിക്കുന്ന ജമാ അത്ത് ഇന്‍സ്റ്റിറ്റിയൂട്ട് സര്‍വ്വീസ് ആന്റ് അഡ്വാന്‍സ്ഡ് ട്രെയിനിംഗ് (ജിസാറ്റ്) ഇന്ന് പ്രവര്‍ത്തനം തുടങ്ങുമെന്ന് ചെയര്‍മാന്‍ കുഞ്ഞുമുഹമ്മദ് പുലവത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ ഡോ. നസീര്‍ വി നേമം ജമാ അത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉച്ചകഴിഞ്ഞ് 2 ന് ഉദ്ഘാടനം ചെയ്യും. ജമാ അത്ത് പ്രസിഡന്റ് പി.കെ അലിയാര്‍ അദ്ധ്യക്ഷത വഹിയ്ക്കും. സ്‌കൂള്‍ മാനേജര്‍ സി.കെ അബു പ്രൊജക്ട് അവതരിപ്പിക്കും. ദേശീയ വിദ്യാഭ്യാസ ഉപദേശക സമിതി അംഗം കെ.കെ അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തും.
ജമാ അത്ത് ചെയര്‍മാന്‍ കുഞ്ഞുമുഹമ്മദ് പുലവത്ത്, ഇമാം മുഹമ്മദ് മുനിര്‍ ഹുദവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഫിയ ഇബ്രാഹിം, പി.എസ് ഉമ്മര്‍, എം.യു ഇബ്രാഹിം, പി.എ മുക്താര്‍, കെ.ഐ അബൂബക്കര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.എച്ച് നിസാമോള്‍, പ്രധാന അദ്ധ്യാപിക ജിലോ കെ ചെറിയാന്‍, കെ.എ കൊച്ചഹമ്മദ്, എം.സി സെയ്തുമുഹമ്മദ്, എം.കെ ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിക്കും.
മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും പി.എസ്.സി ഉള്‍പ്പെടെ വിവിധ അത്സര പ രീക്ഷകളില്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉപകാരപ്പെടുന്ന വിധത്തിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുകയെന്ന് പത്ര സമ്മേളനത്തില്‍ പങ്കെടുത്ത പ്രസിഡന്റ് പി.കെ അലിയാര്‍, ജനറല്‍ സെക്രട്ടറി എം.കെ ഷംസുദ്ദീന്‍, മാനേജര്‍ സി.കെ അബു, ട്രഷറര്‍ കെ.ഐ അബൂബക്കര്‍, ജോ. സെക്രട്ടറി എം.സി സെയ്തുമുഹമ്മദ്, കമ്മിറ്റിയംഗം കെ.കെ മജീദ് എന്നിവര്‍ അറിയിച്ചു.


മംഗളം 7.06.2013

No comments: