പെരുമ്പാവൂര്‍: നാഷണല്‍ പെര്‍മിറ്റ് ലോറിയ്ക്ക് പിന്നിലിടിച്ച് മിനി ലോറിയുടെ ഡ്രൈവര്‍ മരിച്ചു.
കടയിരുപ്പ് പുളിഞ്ചോട് പാണക്കാട് വീട്ടില്‍ ആര്‍ഗിറ്റ് ചന്ദ്രന്‍ (22) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ എം.സി റോഡില്‍ ഒക്കല്‍ നമ്പിള്ളി ഭാഗത്തായിരുന്നു അപകടം. കാലടിയില്‍ നിന്ന് പെരുമ്പാവൂര്‍ ഭാഗത്തേയ്ക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും. മിനിലോറി വെട്ടിപ്പൊളിച്ചാണ് ആര്‍ഗിറ്റിനെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അമ്മ: വനജ. സഹോദരന്‍: ആഷിക്.
മംഗളം 6.06.2013
No comments:
Post a Comment