പെരുമ്പാവൂര്‍: ടൗണിനു സമീപമുള്ള തോടുകളില്‍ രണ്ടു പേരെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പാത്തിപ്പാലത്തിന് സമീപം കുഞ്ഞിട്ടിക്കുടി ജോയിയുടെ മകന്‍ സുനില്‍ (38), ഒറീസ സ്വദേശിയായ കമലു (45) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
സുനിലിന്റെ മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. പാത്തിത്തോട്ടില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തില്‍ നിന്ന് ഉറക്ക ഗുളികള്‍ ലഭിച്ചിട്ടുണ്ട്.
മലമുറി മേരീദാസന്‍ തടിമില്‍ തൊഴിലാളിയാണ് മരിച്ച കമലു. കുളിക്കാന്‍ പോയപ്പോള്‍ കാല്‍വഴുതി തോട്ടില്‍ വീണതാകുമെന്ന് കരുതുന്നു. ഇയാളെ മലമുറി ഭാഗത്തുള്ള തോട്ടിലാണ് കണ്ടെത്തിയത്.
മംഗളം 7.06.2013
No comments:
Post a Comment