പെരുമ്പാവൂര്‍: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വളയന്‍ചിറങ്ങര എല്‍.പി സ്‌കൂള്‍ വിദ്യര്‍ത്ഥികള്‍ മരമുത്തശ്ശനയും മുത്തശ്ശിയേയും ആദരിച്ചു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിയ്ക്കുന്ന സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് സ്‌കൂള്‍ മുറ്റത്തു നില്‍ക്കുന്ന എഴുപത്തിയഞ്ചിലേറെ വര്‍ഷം പഴക്കമുള്ള മാവിനും പ്ലാവിനും ആദരങ്ങള്‍ അര്‍പ്പിച്ചത്. പി.ടി.എ കമ്മിറ്റിയംഗം രമണന്‍ സാറും മുന്‍ അദ്ധ്യാപിക ലീലാവതി ടീച്ചറും മരങ്ങള്‍ക്ക് പൊന്നാട ചാര്‍ത്തി. തുടര്‍ന്ന് കുട്ടികള്‍ എഴുതി തയ്യാറാക്കിയ ആശംസാ കാര്‍ഡുകളും സമ്മാനങ്ങളും മരങ്ങള്‍ക്ക് സമര്‍പ്പിച്ചു. ഇതിനു പുറമെ പി.ടി.എ വൈസ്പ്രസിഡന്റ് ബേബി സ്‌കൂള്‍ മുറ്റത്ത് ഇലഞ്ഞിത്തൈ നടുകയും ചെയ്തു.
പരിസ്ഥിതി ഗാനാലാപനവും റാലിയുമായി സ്‌കൂളിലെ പരിസ്ഥിതി ദിനാചരണം പൂര്‍ണ്ണമായി.
മംഗളം 6.06.2013
No comments:
Post a Comment