പെരുമ്പാവൂര്‍: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ ഉതുപ്പ് രാജിവച്ചു. മുന്‍ധാരണ പ്രകാരം ഇന്നലെ വൈകിട്ടായിരുന്നു രാജി.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റു കൂടിയായ പോള്‍ ഉതുപ്പ് ഇന്നലെ വൈകിട്ട് 4.50-നാണ് ബി.ഡി.ഒ വിജയകുമാറിന് രാജിക്കത്ത് നല്‍കിയത്. ഡി.സി.സി പ്രസിഡന്റ് വി.ജെ പൗലോസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്.
തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ചേര്‍ന്ന യോഗ തീരുമാന പ്രകാരം രണ്ടര വര്‍ഷം കഴിയുമ്പോള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവച്ച് മറ്റു രണ്ടുപേര്‍ക്ക് അവസരം നല്‍കണമെന്ന് ധാരണയുണ്ടായിരുന്നു. രണ്ടര വര്‍ഷം പൂര്‍ത്തിയായ മെയ് ഏഴിന് തന്നെ വൈസ് പ്രസിഡന്റ് മേരി ഗീത പൗലോസ് രാജി സന്നദ്ധത അറിയിച്ചു. എന്നാല്‍, പോള്‍ ഉതുപ്പ് തയ്യാറായില്ല.
കഴിഞ്ഞ മെയ് 31-ന് ചേര്‍ന്ന ഡി.സി.സി യോഗത്തിലും മുന്‍ധാരണ നടപ്പാക്കണമെന്ന് തീരുമാനമുണ്ടായി. ഒടുവില്‍ ജൂണ്‍ 15-നകം രാജിവയ്ക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് രേഖാമൂലം ആവശ്യപ്പെടുകയായിരുന്നു. നിശ്ചിത തീയതിയില്‍ വൈസ് പ്രസിഡന്റ് രാജി വച്ചെങ്കിലും പ്രസിഡന്റ് രാജിവയ്ക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. രാവിലെ ചേര്‍ന്ന യോഗത്തില്‍ പോള്‍ ഉതുപ്പ് തന്റെ രാജി പ്രഖ്യാപിച്ചെങ്കിലും പ്രവര്‍ത്തി ദിവസത്തിന്റെ അവസാന നിമിഷങ്ങളില്‍ നാടകീയമായിട്ടായിരുന്നു രാജി.
ധാരണ പ്രകാരം അടുത്ത പ്രസിഡന്റ് റെജി ഇട്ടൂപ്പും വൈസ്പ്രസിഡന്റ് വനജ ബാലകൃഷ്ണനുമാണ്.മംഗളം
18.06.2013
No comments:
Post a Comment