പെരുമ്പാവൂര്‍: നഗരസഭയുടേയും മുനിസിപ്പല്‍ ലൈബ്രറിയുടേയും ആഭിമുഖ്യത്തില്‍ പി.എന്‍ പണിക്കര്‍ അനുസ്മരണവും വായനാ വാരാഘോഷവും അക്ഷരപെരുമ എന്ന പേരില്‍ നാളെ തുടങ്ങും.
മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ നാളെ രാവിലെ 10.30 ന് മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ സാഹിത്യകാരന്‍ സേവ്യര്‍പുല്‍പ്പാട് പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭാ ചെയര്‍മാന്‍ കെ.എം.എ സലാം അദ്ധ്യക്ഷത വഹിക്കും.
വൈസ് ചെയര്‍മാന്‍ റോസിലി വറുഗീസ്, ജി സുനില്‍കുമാര്‍, എം.എന്‍ കനകലത, പോള്‍ പാത്തിക്കല്‍, എന്‍.എ ലുക്ക്മാന്‍, കെ.പി മുഹമ്മദ്, അരുണ്‍ രംഗന്‍, എന്‍.പി മോഹന്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
11 ന് പുസ്തക സമര്‍പ്പണവും പ്രകാശനവും മുന്‍ നഗരസഭ ചെയര്‍മാന്‍ കെ.എ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്യും. ഡോക്യുമെന്ററികളുടേയും സിനിമകളുടേയും പ്രദര്‍ശനം വൈകിട്ട് 5 ന് ബിജു ജോണ്‍ ജേക്കബ് ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍ ജനിലാല്‍ അദ്ധ്യക്ഷത വഹിക്കും.
20 ന് വൈകിട്ട് 5 ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഹരി മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ ഉദ്ഘാടനം ചെയ്യും. 22 ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിപാടികള്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം ഉദ്ഘാടനം ചെയ്യും.
23 ന് എസ്.കെ പൊറ്റക്കാട് അനുസ്മരണം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജി സലീം ഉദ്ഘാടനം ചെയ്യും. പ്രൊഫ.പി.ആര്‍ ഹരികുമാര്‍ പൊറ്റക്കാട് അനുസ്മരണ പ്രഭാഷണവും പി മധുസൂദനന്‍ ഒരു ദേശത്തിന്റെ കഥയുടെ വായനാ അനുഭവവും അവതരിപ്പിക്കും. 24 ന് മലയാളം ശ്രേഷ്ഠ ഭാഷ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച കവി പി മധുസൂദനന്‍, സുരേഷ് കീഴില്ലം, ഡോ. കെ.എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നയിക്കും.
29 ന് പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എ രാധാകൃഷ്ണന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. യോഗത്തില്‍ മുനിസിപ്പല്‍ ലൈബ്രറിയിലെ മുതിര്‍ന്ന വായനക്കാരെ ആദരിക്കും.
എം.ടി. വാസുദേവന്‍ നായരെക്കുറിച്ചുള്ള കുമരനെല്ലൂരിലെ കുളങ്ങള്‍, ബഷീറിനെക്കുറിച്ചുള്ള ഒരു മനുഷ്യന്‍, പി. കുഞ്ഞിരാമന്‍നായരെക്കുറിച്ചുള്ള കവിയുടെ കാല്‍പ്പാടുകള്‍ തേടി, മാധവിക്കുട്ടിയെക്കുറിച്ചുള്ള എന്റെ കഥ, ചെങ്ങമ്പുഴയെക്കുറിച്ചുള്ള നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം തുടങ്ങിയ ഡോക്യുമെന്ററികളും ഭാര്‍ഗവീ നിലയം, ഇരുട്ടിന്റെ ആത്മാവ്, യക്ഷി, അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍, പഞ്ചവടിപ്പാലം, വാഴ്‌വെ മായം, സൂഫി പറഞ്ഞ കഥ, ഒരു പാതിരക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളും പ്രദര്‍ശിപ്പിക്കും. എല്ലാ ദിവസവും വൈകിട്ട് 5.30 നാണ് പ്രദര്‍ശനം.
മംഗളം 18.06.2013
No comments:
Post a Comment