പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Wednesday, June 5, 2013

പ്രതിമാസ സാഹിത്യ സംഗമം

പെരുമ്പാവൂര്‍: ആശാന്‍ സ്മാരക സാഹിത്യവേദിയുടെ  പ്രതിമാസ സാഹിത്യ സംഗമം പ്രശസ്ത കഥാകൃത്ത് പി.ആര്‍ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കി പട്ടിമറ്റം മുഖ്യ അതിഥിയായി. സാഹിത്യവേദി പ്രസിഡന്റ് ഡോ. കെ.എ ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. 
സെക്രട്ടറി സുരേഷ് കീഴില്ലം, എം.എം ഓമനക്കുട്ടന്‍, ബാബു ഇരുമല, വേലായുധന്‍ വടവുകോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് സര്‍ഗരചനകളുടെ അവതരണവും ചര്‍ച്ചയും നടന്നു. സന്തോഷ് കോടനാട്, ജി മോഹനചന്ദ്രന്‍, നിഷ മോഹന്‍, അശ്വതി നാരായണന്‍, മുഹമ്മദ് പുതുശേരി, മയൂരപുരം പത്മന്‍,  പി.സി റോക്കി, വിജയകുമാര്‍ കളരിക്കല്‍ തുടങ്ങിയവര്‍ രചനകള്‍ അവതരിപ്പിച്ചു. വറുഗീസ് കോയിക്കര മോഡറേറ്ററായി. ഇതിനുപുറമെ പെരുമ്പാവൂര്‍ അക്ഷരശ്ലോക സമിതിയുടെ ആഭിമുഖ്യത്തില്‍ അക്ഷരശ്ലോകസദസും നടന്നു.

മംഗളം 4.06.2013


2 comments:

radha km said...

''പ്രതിമാസ സാഹിത്യ സംഗമം പോലെയുള്ള സാഹിത്യ സദസ്സുകള്‍. ഭാഷയെ, സാഹിത്യത്തെ പരിപോഷിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.അക്ഷരവൈരികളെ....അതായത്..അക്ഷരതെറ്റ് വരുത്തി...മഹാനാവാമെന്ന് കരുതുന്ന,തെറ്റ് തിരുത്താന്‍ മടിയ്ക്കുന്നവരെ അകറ്റി നിര്‍ത്തിയാലെ ഭാഷ നവീനത കൈവരിക്കു.ഭാവുകങ്ങള്‍.
കെ.എം.രാധ

സുരേഷ്‌ കീഴില്ലം said...

പ്രതികരണത്തിന് നന്ദി