Tuesday, June 11, 2013

മുടിക്കല്‍ സ്‌കൂള്‍ വളപ്പും കെട്ടിടങ്ങളും കാടുപിടിക്കുന്നു; പ്ലസ് ടു കോഴ്‌സുകള്‍ മാനേജ്‌മെന്റ് സ്‌കൂളിന്

പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന സര്‍ക്കാര്‍ ഹൈസ്‌കൂളിന്റെ കെട്ടിടങ്ങളും വളപ്പും കാടുപിടിച്ച് നശിക്കുമ്പോള്‍ പ്ലസ് ടു കോഴ്‌സുകള്‍ അനുവദിക്കുന്നത് സ്ഥലത്തെ മാനേജ്‌മെന്റ് സ്‌കൂളിന്. 
സര്‍ക്കാര്‍ സ്‌കൂളില്‍ നാല് കെട്ടിടങ്ങള്‍ പ്രവര്‍ത്തനമില്ലാത്തതിനാല്‍ പൂട്ടിയിട്ടിട്ട് പതിനഞ്ചോളം വര്‍ഷമായി. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനായി വാങ്ങിയ മൂന്ന് ഏക്കറോളം സ്ഥലം നാട്ടുകാര്‍ ഇപ്പോള്‍ കന്നുകാലികളെ വളര്‍ത്താനാണ് ഉപയോഗിക്കുന്നത്.
അടിസ്ഥന സൗകര്യങ്ങള്‍ ഏറെയുള്ള ഈ സ്‌കൂളില്‍ പ്ലസ് ടു കോഴ്‌സ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍.സി.പി വാഴക്കുളം കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഗസ്‌നവി കെ അസീസ്, ജനറല്‍ സെക്രട്ടറി അര്‍ഷാദ് മുണ്ടയ്ക്കല്‍, മമ്മിസെഞ്ച്വറി, മൊയ്തീന്‍ഷാ സലിം, എം.എ മുനീര്‍, നാസര്‍ കടവില്‍, ഹനീഫ മറ്റപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

മംഗളം 11.06.2013

No comments: