പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Tuesday, June 11, 2013

ഊട്ടുപുര കറിമസാലകള്‍ വിപണിയിലേയ്ക്ക്

പെരുമ്പാവൂര്‍: മലയാളിയുടെ രുചിഭേദങ്ങള്‍ തിരിച്ചറിഞ്ഞ് പുതിയ ഒരു കറിമസാല ബ്രാന്റ്കൂടി വിപണിയിലേക്ക്. 
നെല്ലാട് കിന്‍ഫ്ര വ്യവസായമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏദന്‍ എസ്റ്റേറ്റാണ് ഊട്ടുപുര എന്ന പേരില്‍ കറിപൗഡറുകളും കറിമാസലകളും വിപണിയിലെത്തിക്കുന്നത്. മുളക്, മല്ലി, മഞ്ഞള്‍ തുടങ്ങിയ കറിപൗഡറുകളും ചിക്കന്‍, മീറ്റ് തുടങ്ങിയ കറിമാസാലകളും ഉള്‍പ്പെടെ പതിനഞ്ചോളം ഇനങ്ങള്‍ ഊട്ടുപുര എന്ന ബ്രാന്റിനു കീഴിലുണ്ട്. വീട്ടുകാരിക്ക് ഒരു കൂട്ട് എന്നത് ഊട്ടുപുരയുടെ കേവല  പരസ്യവാചകം മാത്രമല്ലെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. നിരവധി വര്‍ഷങ്ങളായി വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്തുകൊണ്ടിരുന്ന അതേ ഉല്‍പ്പന്നങ്ങളാണ് ഗുണ നിലവാരം ഒട്ടും കുറയാതെ കേരളത്തിലെ വിപണിയിലേക്ക് എത്തിച്ചിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ബേബി ഇത്താപ്പിരി പറയുന്നു.

മംഗളം 11.06.2013

No comments: