Tuesday, June 11, 2013

പെരുമ്പാവൂരില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ രാത്രികാല സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി

പെരുമ്പാവൂര്‍: നഗരസഭയിലെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ രാത്രികാല സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി.  രാത്രി സമയങ്ങളില്‍ നഗരസഭയിലേയും സമീപ പഞ്ചായത്തുകളിലേയും അറവുമാലിന്യം, സെപ്റ്റ്ക് ടാങ്ക് മാലിന്യങ്ങള്‍ എന്നിവ അനധികൃമായി തള്ളുന്നത് പിടികൂടുകയാണ് പ്രധാന ലക്ഷ്യം.  പാത്തിത്തോട് പാലം, പാലക്കാട്ടുതാഴം, പച്ചക്കറി മാര്‍ക്കറ്റ്, സ്വകാര്യ ബസ് സ്റ്റാന്റ്, ജ്യോതി ലിങ്ക് റോഡ് എന്നിവിടങ്ങളില്‍ അനധികൃതമാലിന്യ നിക്ഷേപം പതിവാണ്. ഇതിനു പുറമെ, കച്ചവടക്കാര്‍ അടിച്ചുവാരി റോഡിലേയ്ക്ക് തള്ളുന്ന മാലിന്യങ്ങള്‍ക്കെതിരെയും  നടപടികളുണ്ടാവും. 
നഗരസഭ പ്രദേശത്തെ കച്ചവടക്കാര്‍ ശേഖരിച്ചു വില്‍ക്കുന്ന നിരോധിച്ച പാന്‍പരാഗ്, പുകയില, പ്ലാസ്റ്റിക് കിറ്റ് എന്നിവ പിടിച്ചെടുക്കുകയും സ്‌ക്വാഡിന്റെ ലക്ഷ്യമാണ്. 
ചവറോ മാലിന്യമൊ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത് കേരള മുനിസിപ്പാലിറ്റീസ് ആക്ട് 340 (2)(1)-ാം ഉപ വകുപ്പു പ്രകാരം ഗുരുതരമായ ശിക്ഷാനടപടികള്‍ക്ക് കാരണമാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.


മംഗളം 10.06.2013

No comments: