പെരുമ്പാവൂര്‍: കാരുണ്യ ഹൃദയതാളം പദ്ധതി വിവാദമായതിനെ തുടര്‍ന്നുണ്ടായ ഭരണ സ്തംഭനത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിപക്ഷ അംഗങ്ങള്‍ കുത്തിയിരിപ്പ് നടത്തി.
കെ.എം അന്‍വര്‍ അലി, കെ.വി ഗോപാലകൃഷ്ണന്‍, അജിത ഷാജി, കെ.വി വാസുദേവന്‍, സുജ വിജയന്‍, ഷൈലജ ഷാജി, അന്നമ്മ ജോര്‍ജ് എന്നിവരാണ് ഇന്നലെ പ്ലേക്കാര്‍ഡുകളുമായി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കുത്തിയിരുന്നത്. ഇവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് വിവിധ വര്‍ഗ ബഹുജന സംഘടനകളുടെ ആഭിമുഖ്യത്തില്‍ അഭിവാദ്യ പ്രകടനങ്ങള്‍ നടന്നു. പ്രകടനത്തിന് പി.എം സലിം, എം.ഐ ബീരാസ്, എന്‍.ആര്‍ വിജയന്‍, ഷീല റെജി, സി.എം നസീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നിര്‍ധന രോഗികള്‍ക്കുള്ള സഹായ വിതരണത്തിന് വേണ്ടി തയ്യാറാക്കിയ കാരുണ്യ ഹൃദയതാളം പദ്ധതിയുടെ മറവില്‍ നടന്ന വന്‍ സാമ്പത്തിക ക്രമക്കേടുകളാണ് പഞ്ചായത്തില്‍ ഭരണ സ്തംഭനം ഉണ്ടാക്കിയത്. സംഭവത്തെപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പഞ്ചായത്തിന്റെ മറവില്‍ അനധികൃത പണപ്പിരിവ് നടത്തിയ പ്രസിഡന്റ് എം.എം അവറാന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പദ്ധതിയുമായി പഞ്ചായത്തിന് ബന്ധമില്ലെന്ന് സെക്രട്ടറി വെളിപ്പെടുത്തിയതിനെതുടര്‍ന്ന് ഹൃദയതാളം ഇതിന്റെ നടത്തിപ്പിന് വേണ്ടി കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചിരുന്നു. ഭരണ പക്ഷ അംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചായിരുന്നു ഇത്. പദ്ധതി വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേയ്ക്ക് നീങ്ങിയതോടെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറികൂടിയായ മെര്‍ലി റോയി അടക്കം അഞ്ചു ഭരണ പക്ഷ അംഗങ്ങളാണ് സൊസൈറ്റിയില്‍ നിന്ന് രാജി വച്ചത്. ഇതില്‍ ഉപതെരഞ്ഞെടുപ്പിലൂടെ മെമ്പറായ കോണ്‍ഗ്രസ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഫിയ ഇബ്രാഹിം ഉള്‍പ്പടെയുള്ള മുസ്ലിം ലീഗ് അംഗങ്ങളും ഉണ്ട്. യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയാണ് ഇവിടെ മുസ്ലിം ലീഗ്.
പദ്ധതി നടത്തിപ്പിലെ അപാകതകളെ ചൊല്ലി പ്രതിഷേധം ശക്തിപ്പെട്ടതിനെതുടര്‍ന്ന് രണ്ട് വട്ടം പഞ്ചായത്ത് ഭരണ സമിതി യോഗങ്ങള്‍ മുടങ്ങി. പഞ്ചായത്തില്‍ ദൈനംദിന കാര്യങ്ങള്‍ വരെ അവതാളത്തിലായി. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം പ്രതിഷേധം ശക്തിപ്പെടുത്തുന്നത്.
മംഗളം 18.06.2013
No comments:
Post a Comment