പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥമൂലം പട്ടികജാതിക്കാര്‍ക്കായി ആവിഷ്‌ക്കരിച്ച കുടിവെള്ള പദ്ധതി മുടങ്ങി.
2011-12 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയായി പാതി വഴിയില്‍ സ്തംഭിച്ചത്. പദ്ധതിക്ക് വേണ്ടി ഫണ്ട് അനുവദിക്കുകയും 2011 ജൂണ്‍ മാസത്തില്‍ ഗ്രാമസഭകള്‍ ചേര്‍ന്ന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ രണ്ട് വര്‍ഷം തികയാറായിട്ടും ഓരാള്‍ക്ക് പോലും കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ പഞ്ചായത്തിനായില്ല.
പഞ്ചായത്തിലെ നെടുമല, കൊള്ളിമുകള്‍, ഓട്ടത്താണി, ഓണംവേലി, അറയ്ക്കപ്പടി, വാരിക്കാട്, വളയന്‍ചിറങ്ങര തുടങ്ങിയ പട്ടികജാതി കോളനികളിലെ നൂറോളം കുടുംബങ്ങള്‍ക്ക് പ്രയോജനം കിട്ടുന്ന പദ്ധതിയായിരുന്നു ഇത്. പട്ടികജാതി കോളനികളില്‍ വേനല്‍ക്കാലത്ത് കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. എന്നിട്ടും പഞ്ചായത്ത് ഭരണ സമിതി ഈ പദ്ധതി നടപ്പാക്കുന്നതില്‍ കാണിച്ചത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ദളിത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ കുമാരന്‍ ചൂണ്ടിക്കാട്ടി.
ഈ കുടിവെള്ളപദ്ധതി അടിയന്തിരമായി പുനരുജ്ജീവിപ്പിക്കുന്നില്ലെങ്കില്‍ ശക്തമായി സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് കോളനി നിവാസികളുടെ തീരുമാനം.
മംഗളം 22.06.2013
No comments:
Post a Comment