പെരുമ്പാവൂര്‍: അഗ്നിരക്ഷാനിലയത്തില്‍ ആവശ്യത്തിന് വാഹനങ്ങളും ഉപകരണങ്ങളും ഇല്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയില്‍ സാജുപോള്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മാനദണ്ഡമനുസരിച്ച് ഇവിടെ രണ്ട് വാട്ടര്‍ ടെന്‍ഡറുകളും ഒരു ജീപ്പും ഒരു ആംബുലന്‍സുമാണ് വേണ്ടത്. എന്നാല്‍ നിലവിലുള്ളത് ഒരു വാട്ടര്‍ ടെന്‍ഡറും ജീപ്പും മാത്രം.
ജീവനക്കാരുടെ എണ്ണത്തിലും ഇവിടെ ഗണ്യമായ കുറവുണ്ട്. ഇരുപത്തിനാല് ഫയര്‍മാന്‍മാരുടെ തസ്തികകളുണ്ടെങ്കിലും അതില്‍ പന്ത്രണ്ടും ഒഴിഞ്ഞു കിടക്കുകയാണ് ഇതിനുപുറമെ ഫയര്‍മാന്‍ ഡ്രൈവറുടെ തസ്തികയിലും ഒഴിവുണ്ട്.
വാഹനങ്ങളും ഉപകരണങ്ങളും വാങ്ങുന്ന മുറക്ക് മുന്‍ഗണന ക്രമമനുസരിച്ച് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ പി.എസ്.സി ശുപാര്‍ശ ചെയ്യുന്ന മുറക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.
മംഗളം 11.06.2013
No comments:
Post a Comment