പെരുമ്പാവൂര്‍: കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാടിന്റെ ധ്യാനശ്ലോകത്തെ ആധാരമാക്കി 30 ചതുരശ്ര അടിയില്‍ മഹാഗണപതിയുടെ അപൂര്‍വ്വ ചിത്രീകരണം. പ്രിയ പത്നിമാരില്‍ ഒരാളായ സിദ്ധിയെ മടിയിലിരുത്തിയുള്ള ഗണപതിരൂപം പ്രശസ്ത ചുവര് ചിത്രകാരന് പി.പി രാജേന്ദ്രനാണ് സാക്ഷാത്കരിച്ചത്.
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിന്റെ വടക്കേ ഗോപുരത്തിലാണ് ഈ രചന. കേരള ലളിത കലാ അക്കാദമി സംഘടിപ്പിച്ച അന്തര്‍ദേശീയ ചുവര് ചിത്രകലാ ക്യാമ്പിന്റെ ഭാഗമായി പന്ത്രണ്ട് ദിവസം കൊണ്ടാണ് വളയന്‍ചിറങ്ങര സ്വദേശിയായ ഈ കലാകാരന് രചന പൂര്‍ത്തീകരിച്ചത്.
ചിത്രത്തില്‍ ഗണപതിയ്ക്ക് പന്ത്രണ്ട് കൈകളാണ് ഉള്ളത്. ശംഖ്, ചക്രം, വില്ല്, ശൂലം, ഗദ, പാശം, കരിങ്കൂവളപ്പൂവ്, താമരപ്പൂവ്, നെല്ക്കതിര്, നാരങ്ങ, രത്നകലശം, കൊമ്പ് തുടങ്ങിയ ആയുധങ്ങള്‍ ഓരോ കൈകളിലും പേറിയാണ് മഹാഗണപതിയുടെ നില. പഞ്ചമുഖ ഗണപതി, രാത്രി ഗണപതി, ശക്തിഗണപതി, ബിജ ഗണപതി, ബാല ഗണപതി, മൂലാധാര ചക്രേഗണേശന് തുടങ്ങിയ ഇരുപത്തിയാറോളം ഗണപതി കല്‍പ്പങ്ങളില്‍ ഏറ്റവും പ്രമുഖമാണ് മഹാഗണപതിയെന്ന് രാജേന്ദ്രന് പറയുന്നു. പുത്തന്‍കുരിശ് മറ്റപ്പിള്ളി ഗാര്ഡിയന് പബ്ലിക് സ്കൂളില്‍ ചിത്രകലാദ്ധ്യാപകനാണ് ഇദ്ദേഹം.
മംഗളം 9.06.2013
1 comment:
കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാടിന്റെ ധ്യാനശ്ലോകത്തെ ആധാരമാക്കിയോ..?
Post a Comment