പെരുമ്പാവൂര്‍: പെരിയാര്‍വാലിയുടെ മുടക്കുഴ വെസ്റ്റ് കനാലില്‍ നിന്ന് വെള്ളം ഒഴുകുന്നത് മുടക്കുഴ-പാണ്ടിക്കാട് റോഡിലൂടെ.
പാണ്ടിക്കാട് ഫീല്‍ഡ് ചാനലിലൂടെ എത്തുന്ന വെള്ളമാണ് റോഡിലൂടെ ഒഴുകിപ്പാഴാവുന്നത്. വെള്ളം സമീപ പ്രദേശങ്ങളിലുള്ള പുരയിടങ്ങളിലേയ്ക്കും ഒഴുകിയെത്തുന്നു. ഇതുവഴി വീടിനും മതിലിനും റോഡിനും കേടുപാടുകള്‍ സംഭവിയ്ക്കുന്നു. ഇതിനു പുറമെയാണ് നാട്ടുകാര്‍ക്കുള്ള ഗതാഗത തടസ്സം.
കനാല്‍ വെള്ളം പുരയിടങ്ങളില്‍ കിണറുകള്‍ ഉണ്ടാക്കിയാണ് സംഭരിച്ചിരുന്നത്. ഇവിടെ നിന്ന് പൈപ്പ്‌ലൈന്‍ വഴി അടുത്ത പുരയിടങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നു. എന്നാല്‍ ഇപ്പോള്‍ കിണറുകള്‍ ചപ്പുചവറുകള്‍ വീണ് മൂടുകയും പൈപ്പുകള്‍ അടഞ്ഞുപോവുകയും ചെയ്തതാണ് വെള്ളം കവിഞ്ഞൊഴുകാനുള്ള കാരണം. കിണറുകള്‍ നികത്തുന്നതും അടഞ്ഞ പൈപ്പുകള്‍ തുറക്കുന്നതും അത്ര പ്രായോഗികമല്ലെന്ന് പാണ്ടിക്കാട് ജനസഹായ സംഘം പ്രസിഡന്റ് ടി.കെ സണ്ണി പറയുന്നു.
കനാല്‍ വെള്ളം സുഗമമായി ഒഴുകാന്‍ കാഡകള്‍ നിര്‍മ്മിയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പെരിയാര്‍വാലി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. റോഡിലൂടെ കീറുന്ന കാഡകള്‍ക്ക് മുകളില്‍ സ്ലാബുകള്‍ സ്ഥാപിച്ചാല്‍ ഗതാഗതതടസ്സം ഉണ്ടാകാതിരിയ്ക്കുമെന്നും നിവേദനത്തില്‍ പറയുന്നു.
മംഗളം 1.07.2013
No comments:
Post a Comment