പെരുമ്പാവൂര്‍: വായ്ക്കരയില്‍ തുടങ്ങാന്‍ പോകുന്ന പ്ലാസ്റ്റിക് കമ്പനിക്കെതിരെ രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ വറുഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്തു.
വായ്ക്കര പാണ്ടക്കാട്ടുപാറയില്‍ ഗവ. യു.പി സ്‌കൂള്‍, ലൈബ്രറി, അംഗന്‍വാടി എന്നിവക്ക് സമീപമാണ് പ്ലാസ്റ്റിക് ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ നീക്കം നടക്കുന്നത്. നിര്‍ദ്ദിഷ്ട കമ്പനിയോട് ചേര്‍ന്നാണ് വായ്ക്കര ലിഫിറ്റ് ഇറിഗേഷന്റെ മിനി വാട്ടര്‍ ടാങ്ക്. ഇതിനുപുറമെ നിരവധി വീടുകളും ഈ ഭാഗത്തുണ്ട്.
വന്‍തോതിലുള്ള പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ള കമ്പനിക്ക് അനുമതി. നല്‍കരുതെന്നാവശ്യപ്പെട്ട് വായ്ക്കര റസിഡന്റ്‌സ് അസോസിയേഷന്റെയും ആക്ഷന്‍ കൗണ്‍സിലിന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു മാര്‍ച്ച്. കുട്ടികളും സ്ത്രീകളുമടക്കമുള്ള നൂറുകണക്കിന് ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ സി.വി പൈലി, ബേബി ഉതുപ്പ്, എം.ആര്‍ കൃഷ്ണന്‍കുട്ടി, എ വി രാജു, രമണി കുമാരന്‍, പി.എസ് ബേബി, ലീലാ കുട്ടപ്പന്‍, എ.പി പൗലോസ്, അഡ്വ. ആര്‍ അജന്തകുമാര്‍, എം.പി ജോയി, എം.ജി നാരായണന്‍ നായര്‍, ബെന്നി വറുഗീസ്, കെ.കെ രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മംഗളം 27.06.2013
1 comment:
കുറേ നേതാക്കള്‍ എരങികൊളും നട്ടില്‍ ഒരു പരിപാടിയും സമ്മതിക്കില്ല
ആരപ്പ ഈ ......പുല്ലുവഴി ?
Post a Comment