പെരുമ്പാവൂര്‍: വളയന്‍ചിറങ്ങര ഗവ. എല്‍.പി സ്കൂള്‍ കുട്ടികളുടെ വായന പരിപോഷിപ്പിക്കാന്‍ വായനക്കൂട്ടത്തെ തേടി വായനശാല സ്കൂളിലേക്ക്.
സ്കൂള്‍ പി.ടി.എയും വി.എന്‍ കേശവപിള്ള വായനശാലയും സംയുക്തമായി ആവിഷ്ക്കരിച്ച പദ്ധതി അനുസരിച്ച് കെ. വിജയകുമാര്‍ സ്മാരക കുട്ടികളുടെ വായനശാലയിലെ 6000 ബാലസാഹിത്യ കൃതികള്‍ സ്കൂളിലെ വായനക്കൂട്ടത്തെ തേടി എത്തും. എല്ലാ ആഴ്ചയും സ്കൂളില്‍ എത്തുന്ന സഞ്ചരിക്കുന്ന വായനശാലയില്‍ നിന്നും അംഗത്വമുള്ളവര്‍ക്ക് ഇഷ്ടമുള്ള പുസ്തകം തെരഞ്ഞെടുക്കാം. വായനാക്കുറിപ്പ് എഴുതുന്നതിനായി വായനാ ഡയറിയും കുട്ടികള്‍ക്ക് നല്‍കും. വര്‍ഷാവസാനം ഏറ്റവും മികച്ച വായനാക്കാര്‍ക്ക് വായനശാല പാരിതോഷികം നല്‍കും.
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാന് അദ്ധ്യക്ഷത വഹിച്ചു.
ബാലസാഹിത്യകാരന്‍ പി മധുസൂദനന് മുഖ്യപ്രഭാഷണവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി.ആര് രഘു അംഗത്വ വിതരണവും നിര്‍വ്വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രസന്ന രാധാകൃഷ്ണന് വായനാ ഡയറി വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ അജിത ഷാജി, കുട്ടികളുടെ കയ്യെഴുത്തുമാസിക പ്രകാശനം ചെയ്തു. വായനശാല പ്രസിഡന്റ് ജി ശശിധരന് സംസാരിച്ചു.
മംഗളം 27.06.2013
2 comments:
ആ കയ്യെഴുത്തു മാസികയ്ക്കു ഫ്രണ്ട് കവര്‍ വരച്ചത് നാലാം ക്ലാസില്‍ പഠിക്കുന്ന എന്റെ മകളാണ~ അവള്‍ക്കു മാസിക നല്‍കിയാണ് പ്രകാസനം നിര്‍വഹിച്ചത്. പക്ഷെ അത് മാത്രം വാര്‍ത്തയില്‍ നിന്നും ഒഴിവാക്കി
സ്കൂള്‍തല വായനാമത്സരം ജൂലൈ4-ന്(ഹൈസ്കൂള്‍)
ആശംസകള്‍
Post a Comment