പെരുമ്പാവൂറ്‍: അമിത വേഗതയില്‍ പാഞ്ഞുകയറിയ ബസ്സിടിച്ച് മരിച്ച ബാലികയുടെ കണ്ണുകള്‍ക്ക് ഇനിയും ജീവിതം. ഇന്നലെ കോലഞ്ചരി മെഡിയ്ക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച ഇരിങ്ങോള്‍ പുല്ലന്‍ വീട്ടില്‍ പോളിണ്റ്റെ മകള്‍ ധന്യ (10) യുടെ കണ്ണുകളാണ് മറ്റൊരാള്‍ക്ക് വെളിച്ചമാകുന്നത്.
ഞായറാഴ്ച രാവിലെ അമ്മ ഷൈനിയ്ക്കൊപ്പം പള്ളിയിലേയ്ക്ക് പോകും വഴി വൈദ്യശാലപ്പടിയില്‍ വച്ച് സ്വകാര്യബസ് ഇവര്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. ഓടിമാറിയെങ്കിലും ബസിണ്റ്റെ പിന്‍വശം ധന്യയുടെ മേല്‍ ഇടിച്ചു. ബസ് നിര്‍ത്താതെ ഓടിച്ചുപോയ ഡ്രൈവര്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി ഓടിരക്ഷപ്പെട്ടു. ധന്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പത്തുമണിയോടെ മരിച്ചു.
പെരുമ്പാവൂറ്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ പോളും അമ്മ ഷൈനിയും മകളുടെ കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിയ്ക്കുകയായിരുന്നു.അങ്കമാലി എല്‍.എഫ് ആശുപത്രിയിലേയ്ക്ക് അറിയിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ കോലഞ്ചേരി ആശുപത്രിയിലെത്തി കണ്ണുകളെടുത്തു. തുടര്‍ന്ന് കുറുപ്പംപടി പള്ളിയില്‍ സംസ്കാരം നടത്തി.
ഇതിനിടയില്‍ പ്രകോപിതരായ നാട്ടുകാര്‍ ഇന്നലെ എ.എം റോഡില്‍ രണ്ടുമണിക്കൂറിലേറെ ഗതാഗതം സ്തംഭിപ്പിച്ചു. അഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ധന്യ. ഡാനിയോ,ഡാനിഷ് എന്നിസരാണ് സഹോദരങ്ങള്‍.
News.2007.sept.17

No comments:
Post a Comment