പെരുമ്പാവൂര്‍: ക്വാറി ഉടമകള്‍ കരിങ്കല്ലിന് വില വര്‍ദ്ധിപ്പിച്ചതോടെ നിര്‍മ്മാണമേഖല പ്രതിസന്ധിയിലേക്ക്.ഇതിനിടെ പാറമട ഉടമകളും കൃഷര്‍ ഉടമകളും തമ്മില്‍ വിലവര്‍ദ്ധന സംബന്ധിച്ച് ഉണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തി.
വേങ്ങൂരില്‍ നിന്ന് കുറഞ്ഞ വിലക്ക് കരിങ്കല്‍ കൊണ്ടുവരാനുള്ള നീക്കം പാറമട ഉടമകള്‍ തടഞ്ഞുവെന്നാണ് കൃഷര്‍ ഉടമകളുടെ പരാതി.വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി തകര്‍ത്തുവെന്നും വണ്ടിയിലുണ്ടായിരുന്നവരെ മര്‍ദ്ദിച്ചുവെന്നും കാട്ടി കൃഷര്‍ ഓണേഴ്സ് അസോസിയേഷനാണ് ഡിവൈ.എസ്.പി യ്ക്ക് പരാതി നല്‍കിയത്. ക്വാറി-കൃഷര്‍ ഉടമകള്‍ തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.ഇതേ തുടര്‍ന്നാണ് കുറഞ്ഞ നിരക്കില്‍ കരിങ്കല്ലിറക്കാനുള്ള ശ്രമം നടന്നതും കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് മാറിയതും.
പെരുമ്പാവൂറ്‍ മേഖലില്‍ കരിങ്കല്ലിണ്റ്റെ പ്രധാന വരവ് മുടക്കുഴ പഞ്ചായത്തിലെ പെട്ടമലയിലെ പാറമടകളില്‍ നിന്നാണ്.ഇവിടെ മാത്രം ഇരുന്നൂറോളം പാറമടകളുണ്ട്.ഇവിടെ നിന്നുള്ള കരിങ്കല്ലിനാണ് വില വര്‍ദ്ധിപ്പിച്ചത്.നൂറടിക്ക് ൩൧൦ രൂപയെന്നുള്ളത് ൪൨൫രൂപയായി കൂട്ടുകയായിരുന്നു.ഇത് മുപ്പതു ശതമാനത്തിലേറെയുള്ള വര്‍ദ്ധനയാണ്. ഗണ്യമായ വിലവര്‍ദ്ധന പ്രദേശത്തെ ൧൫൦-ഓളം ചെറുകിട കൃഷറുടമകളെയാണ് വെട്ടിലാക്കിയത്.ഒരു ലോഡ് മെറ്റലുണ്ടാക്കുവാന്‍ നാലു ലോഡ് കല്ലു വേണം.ഈ കണക്കനുസരിച്ച് ൧൨ രൂപയില്‍ നിന്ന് ൧൭ രൂപയായി മെറ്റലിന് വില ഉയര്‍ത്തണം.നിലവിലുള്ള നിരക്കിന്‍ പ്രകാരം എസ്റ്റിമേറ്റെടുത്ത് ജോലി തുടങ്ങിയ കരാറുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ വില വര്‍ദ്ധന വന്നാല്‍ വെട്ടിലാവും.
രണ്ടായിരത്തിയാറ് ഡിസംബര്‍ ആറിലെ വാര്‍ത്ത

No comments:
Post a Comment