
പെരുമ്പാവൂറ്‍: കവര്‍ച്ചയും പിടിച്ചുപറിയും പതിവാക്കിയ ഓട്ടോ ഡ്രൈവര്‍മാരുടെ അഞ്ച് അംഗ സംഘം പോലീസ് പിടിയിലായി. ചേലാമറ്റം കുന്നക്കാട്ടുമല തേനാലിക്കുടി വീട്ടില്‍ കുഞ്ഞുപിള്ളയുടെ മകന്‍ നിബാദ് , അറയ്ക്കപ്പടി പ്ളാവിന്‍ചുവട് തച്ചയത്ത് വീട്ടില്‍ മുഹമ്മദിണ്റ്റെ മകന്‍ ഷാമോന്‍ , വെങ്ങോല തണ്ടേക്കാട് മൂക്കട വീട്ടില്‍ കുഞ്ഞുമോണ്റ്റെ മകന്‍ മുനീര്‍ , കൂവപ്പടി തൊടാപ്പറമ്പ് ലക്ഷ്മിവിലാസം ശശിയുടെ മകന്‍ സന്ദീപ് , കണ്ടന്തറയില്‍ വാടകയ്ക്ക് താമസിയ്ക്കുന്ന വേങ്ങൂറ്‍ പ്രളയക്കാട് പാറയില്‍ വീട്ടില്‍ യശോധരണ്റ്റെ മകന്‍ രാജേഷ് എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
പോഞ്ഞാശ്ശേരി മരോട്ടിച്ചുവട് ഭാഗത്ത് വാടകയ്ക്ക് താമസിയ്ക്കുന്ന ബീഹാര്‍ സ്വദേശി പ്രഭുവിണ്റ്റെ മുറിയില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. തിങ്കളാഴ്ച രാത്രി രണ്ടുമണിയോടെയായിരുന്നു മോഷണം. കടമുറിയുടെ ഒരു പലക മാറ്റിവച്ച് ഉറങ്ങുകയായിരുന്ന പ്രഭുവിണ്റ്റെ താമസസ്ഥലത്ത് അതിക്രമിച്ചുകയറിയ സംഘം പണവും മറ്റുമടങ്ങിയ സ്യൂട്ട്കെയ്സ് തട്ടിയെടുക്കുകയായിരുന്നു.
പ്രഭുവിണ്റ്റെ പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാണ്റ്റിന് സമീപത്തു നിന്ന് ഡിവൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം സി.ഐ കെ.പി ജോസ്, എസ്.ഐ ക്രിസ്പിന്‍ സാം എന്നിവര്‍ പ്രതികളെ പിടികൂടിയത്. പണമടങ്ങിയ സ്യൂട്ട്കെയ്സ് ഇവരില്‍ നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. ഇതില്‍ നിബാദ് മുമ്പ് ടൌണിലെ ബിവറേജസ് ഷോപ്പും ഒരു കമ്പ്യൂട്ടര്‍ സ്ഥാപനവും കുത്തിത്തുറന്ന് പണം അപഹരിച്ച കേസിലെ പ്രതിയാണ്. ഈ സംഘം രാത്രിസമയം ടൌണിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ പിടിച്ചുപറിയ്ക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചു ഓട്ടോ വിളിയ്ക്കുന്നവരില്‍ നിന്നും ഇവര്‍ പണം അപഹരിയ്ക്കാറുണ്ട്. ഇവരാരും പോലീസില്‍ പരാതി നല്‍കാറില്ലാത്തതിനാല്‍ ഇവരെ പിടികൂടാനുമായില്ല. അഞ്ചുപേരേയും കോടതി റിമാണ്റ്റ് ചെയ്തു. (2007 ഒക്ടൊബര്‍ പത്ത്)
No comments:
Post a Comment