സാമൂഹ്യ അസമത്വത്തിനെതിരെ നടത്തുന്ന പോരാട്ടങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്
പെരുമ്പാവൂറ്‍: ഭാരതീയ ദലിത് സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് അവാര്‍ഡ് ദലിത് മനുഷ്യാവകാശ പ്രവര്‍ത്തകനായ ശിവന്‍ കദളിയ്ക്ക് ലഭിയ്ക്കും. സാമൂഹ്യ അസമത്വത്തിനെതിരെ നടത്തുന്ന പോരാട്ടങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്.
ക്ഷേത്രപൂജാരി നിയമനത്തിലും മറ്റും ബ്രാഹ്മണരില്‍ നിന്നു മാത്രം അപേക്ഷ ക്ഷണിച്ചതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ നിന്ന് അനുകൂല വിധി നേടിയ ഇദ്ദേഹം ദലിതരുടെ വിവിധ ആവശ്യങ്ങള്‍ക്കായി കളക്ടറേറ്റ് മുതല്‍ രാജ്ഭവനുമുന്നില്‍വരെ നിരവധി സമരങ്ങള്‍ നടതത്തിയിരുന്നു. മൃഗസംരക്ഷണ വകുപ്പില്‍ ജോലി ലഭിച്ചുവെങ്കിലും ബ്ളോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ നിയമനം വേണ്ടെന്നു വച്ചു.
പതിനഞ്ച് വര്‍ഷമായി ഡോ.അംബേദ്കര്‍ സാംസ്കാരിക വേദി പ്രസിഡണ്റ്റായ ശിവന്‍ കദളി ഹരിജന്‍ യൂത്ത് ലീഗ് ബ്ളോക്ക് പ്രസിഡണ്റ്റ്, നാഷണല്‍ ദലിത് ഫെഡറേഷന്‍ ജില്ലാപ്രസിഡണ്റ്റ്, സാംബവ മഹാസഭ ജില്ലാ കൌണ്‍സില്‍ അംഗം എന്നിനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവാര്‍ഡ് ഡിസംബര്‍ 10-ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിയ്ക്കും.
news.2007.0ct.21
news.2007.0ct.21
No comments:
Post a Comment