പെരുമ്പാവൂറ്‍: സിവില്‍ സര്‍വീസ് കാലോചിതമായി പരിഷ്കരിയ്ക്കണമെന്ന് ജോയിണ്റ്റ് കൌണ്‍സില്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഈ മാസം 30-ന് നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിയ്ക്കുക, ഫാക്ട് സംരക്ഷിയ്ക്കാനുള്ള പ്രക്ഷോഭങ്ങളില്‍ പങ്കുചേരുക, ബാങ്കിങ്ങ് മേഖലയില്‍ സ്വകാര്യ ഏജന്‍സികളെ ജോലിയ്ക്ക് നിയോഗിയ്ക്കുന്ന നടപടികള്‍ ഉപേക്ഷിയ്ക്കുക, ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിയ്ക്കുക തുടങ്ങി ൩൪ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.
ഭാരവാഹികളായി എ.ആര് വിശ്വനാഥന് (പ്രസിഡണ്റ്റ്), കെ.ടി തമ്പി, കെ.കെ ഗോപാലകൃഷ്ണന് (വൈസ് പ്രസിഡണ്റ്റുമാര്‍), കെ.എം പീറ്റര്‍ (സെക്രട്ടറി), റോയ് ജോണ്‍, സി.എ അനീഷ് (ജോയിണ്റ്റ് സെക്രട്ടറിമാര്‍), കെ.കെ വിജയകുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
No comments:
Post a Comment