പെരുമ്പാവൂറ്‍:തോട്ടില്‍ കുളിയ്ക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ ഒഴുക്കില്‍ പെട്ട് കാണാതായി. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ബബ്ളു റാമി(24)നെയാണ് കാണാതായത്.മുടിക്കല്‍ സ്വരാജ് സോമില്ലിലെ തൊഴിലാളിയായിരുന്നു.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം.ഒരു സുഹൃത്തുമൊത്ത് മുടിക്കല്‍ ചെറുവേലിക്കുന്നിലുള്ള തോട്ടില്‍ കുളിയ്ക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെടുകയായിരുന്നു.പെരുമ്പാവൂറ്‍ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രാത്രിയാകുംവരെ തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
No comments:
Post a Comment