പെരുമ്പാവൂറ്‍: കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ കരാറുകാരനെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച ശേഷം ഒന്നേകാല്‍ ലക്ഷം രൂപയും ഗൃഹോപകരണങ്ങളും കവര്‍ന്നു.
ദില്ലി സ്വദേശിയായ മുഹമ്മദ് ഔവ്വലിനെയാണ് ആറു തൊഴിലാളികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. പണത്തിന് പുറമെ ടി.വി,സി.ഡി.പ്ളേയര്‍, വാച്ച്, മൊബൈല്‍ ഫോണ്‍,ടോര്‍ച്ച് എന്നിവയാണ് കവരുകയും ചെയ്തു. ഇന്നലെ രാവിലെയാണ് സംഭവം.
ഹരന് മണ്ടല്‍, മുന്നാസ്, മിണ്റ്റു എന്നി മൂന്നു പേരുകളാണ് തടിയിട്ടപറമ്പ് പോലീലിന് മുഹമ്മദ് നല്കിയ പരാതിയിലുള്ളത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്കേരളത്തിലെ വിവിധ കമ്പനികളിലേയ്ക്ക് അന്യസംസ്ഥാന തൊഴിലാളികളെ എത്തിയ്ക്കുന്ന മുഹമ്മദ് ഔവ്വലുമായി കൂലി സംബന്ധിച്ച് തൊഴിലാളികള്‍ക്കുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തിലും മോഷണത്തിലും കലാശിച്ചത്.
തലകീഴായി കെട്ടിത്തൂക്കി വായില്‍ തുണി തിരുകിയ ശേഷമായിരുന്നു മര്‍ദ്ദനം. ഓടിക്കൂടിയ നാട്ടുകാരാണ് മുഹമ്മദിനെ രക്ഷിച്ചത്. തൊഴില്‍ കരാറിനു പുറമെ മുഹമ്മദിന് പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വിപണനവുമുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.
No comments:
Post a Comment