പെരുമ്പാവൂറ്‍: വിശ്വ കര്‍മ്മ സഭ കൊമ്പനാട് ശാഖയുടെ കീഴിലുള്ള സ്വയം സഹായ സംഘങ്ങളായ മിത്ര വിശ്വ ജ്യോതി യൂണിറ്റും മിത്ര തേജസ് യൂണിറ്റും സംയുക്തമായി തുടങ്ങിയ ക്യാരി ബാഗ് നിര്‍മ്മാണ യൂണിറ്റ് തുറന്നു. സാജുപോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓമന അനിരുദ്ധന്‍ അദ്ധ്യക്ഷത വഹിച്ചു. കൂവപ്പടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റ് ടി.വി അനിത, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്റ്റ് പി.ആര്‍ നാരായണന്‍ നായര്‍, കെ.കെ.വി കൊമ്പനാട്, പി.വേലായുധന്‍, എം.എം അബ്രഹാം, ശാന്ത നമ്പീശന്‍, പി.ആര്‍ വേലായുധന്‍, തങ്കച്ചന്‍, കൃഷ്ണന്‍കുട്ടി മാസ്റ്റര്‍, സുലോചനാ മുരുകന്‍ എന്നിവര്‍ പ്രസംഗിച്ചു.
news.2007.0ct.17
news.2007.0ct.17
No comments:
Post a Comment