വെങ്ങോലയില്‍ ഒരു മാസത്തിനുള്ളില്‍ മറിഞ്ഞത് മൂന്ന് ലോറികള്
പെരുമ്പാവൂറ്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ അറയ്ക്കപ്പടിയ്ക്ക് അടുത്ത് വലിയകുളത്ത് ഇന്നലെ തടി ലോറി മറിഞ്ഞു. ആര്‍ക്കും പരുക്കില്ല.
ഈ പഞ്ചായത്തില്‍ റോഡ് മോശമായതിനാല്‍ ഒരു മാസത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ അപകടമാണ് ഇത്. കഴിഞ്ഞ ദിവസമാണ് കുറ്റിപ്പാടത്തിനടുത്ത് തടി കയറ്റിവന്ന മിനി ലോറി മറിഞ്ഞത്. കാല്‍നടപോലും ദുസ്സഹമായ അവസ്ഥയിലാണ് ഇവിടത്തെ റോഡുകള്‍. പ്ളാവിന്‍ചുവട് ഭാഗത്താണ് ഏറെ മോശം. കുറ്റിപ്പാടത്തെ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കഴിഞ്ഞ ദിവസം പുത്തന്‍കുരിശ്-പെരുമ്പാവൂറ്‍ റോഡ് ഉപരോധിച്ചിരുന്നു. ഉപരോധ സമരം കെ.പി.സി.സി സെക്രട്ടറി ടി.പി ഹസനാണ് ഉദ്ഘാടനം ചെയ്തത്.
വലിയകുളം ഭാഗത്തെ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവുമായി സമരരംഗത്ത് ഇറങ്ങാനാണ് നാട്ടുകാരുടെ തൂരുമാനം.
No comments:
Post a Comment