പെരുമ്പാവൂറ്‍:നഗരസഭ പതിമൂന്നാം വാര്‍ഡിലുള്ള ഐരാട്ടുചിറ സംരക്ഷിക്കണമെന്ന് പുലയന് മഹാസഭ കാരാട്ടുപള്ളിക്കര ശാഖ ആവശ്യപ്പെട്ടു.
പരിസരവാസികള്‍ കുളിക്കാനും മറ്റും ഉപയോഗിച്ചുവന്ന ഈ ചിറയില്‍ ചിലര്‍ പാഴ്വസ്തുക്കളും മറ്റ് മാലിന്യങ്ങളും തള്ളുന്നതിപ്പോള് പതിവാണ്. അതുമൂലം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ചിറ സംരക്ഷണത്തിനാവശ്യമായ അടിയന്തിരനടപടികള്‍ ഉണ്ടാവണമെന്നാണ് കെ.പി.എം.സിണ്റ്റെ ആവശ്യം. അതുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തുവരുമെന്ന് ശാഖാസെക്രട്ടറി ഇ.എ ചന്ദ്രന് അറിയിച്ചു.
No comments:
Post a Comment