പെരുമ്പാവൂറ്‍:പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്ങ് കോഴ്സ് സര്‍ട്ടിഫിക്കേറ്റ് വിതരണത്തിണ്റ്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി നിര്‍വഹിയ്ക്കും.ഓടയ്ക്കാലി സെണ്റ്റ് മേരീസ് പാരിഷ് ഹാളില്‍ രാവിലെ നടക്കുന്ന ചടങ്ങില്‍ സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിയ്ക്കും.പരിഷ്കരിച്ച പാഠ്യപദ്ധതിയുടെ പ്രകാശനം മുന്‍ നിയമസഭാസ്പീക്കര്‍ പി.പി തങ്കച്ചന് നിര്‍വഹിയ്ക്കും.നവീകരിച്ച പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്ങ് കോഴ്സ് എന്‍.സി.വി.ടി.സി ചെയര്മാന് കെ.രവീന്ദ്രനാഥ കുറുപ്പ് ഉദ്ഘാടനം ചെയ്യും.കാതോലിയ്ക്കാ ബാവയുടെ സെക്രട്ടറി ഫാ.വര്‍ഗ്ഗീസ് തെക്കേകര പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡണ്റ്റ് ഷൈലജ,ക്ഷേമകാര്യ സ്റ്റാണ്റ്റിങ്ങ് കമ്മിറ്റി ചെയര്മാന് ആര്.എം രാമചന്ദ്രന്,വിദ്യാഭ്യാസ സ്റ്റാണ്റ്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനി ഡേവിസ്,ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡണ്റ്റ് വി.പി ശശീന്ദ്രന്,ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റ് ടി.വി അനിത,ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് എം.ഒ പൌലോസ്,മുന്‍ പ്രസിഡണ്റ്റ് പി.കെ സോമന്,വൈസ് പ്രസിഡണ്റ്റ് വി.എന്‍ രാജന്,ഫാ.എം.ഐ ഗീവര്‍ഗ്ഗീസ്,എം.ടി തോമസ്,കെ.എം റിയാദ് തുടങ്ങിയവര്‍ പ്രസംഗിയ്ക്കും.(പത്തെമ്പത്. ആഗസ്റ്റ്)
No comments:
Post a Comment