പെരുമ്പാവൂറ്‍: കീഴില്ലം അറുന്നൂറ്റാറു കവലയിലെ കട അടിച്ചു തകര്‍ത്തെന്ന് പരാതി. മുതുക്കനാല് വീട്ടില്‍ എം.വി കുഞ്ഞിണ്റ്റെ കടയാണ് അടിച്ചു തകര്‍ത്തത്.വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അണ്ണായികണ്ണന് മറ്റത്തില്‍ വീട്ടില്‍ റെജിയും സഹോദരന് മനോജും അകാരണമായി അക്രമണം അഴിച്ചു വിടുകയായിരുന്നുവെന്ന് കാട്ടി കുഞ്ഞ് കുറുപ്പംപടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കടയ്ക്കകത്തെ സാധനങ്ങള്‍ നശിപ്പിച്ചുവെന്നും തന്നെ മര്‍ദിച്ചുവെന്നും പരാതിയിലുണ്ട്. കുഞ്ഞ് കുന്നത്തുനാട് താലൂക്ക ആശുപത്രിയില്‍ ചികിത്സയിലാണ്. (2007 ഒക്ടോബര്‍ ഏഴ്)
No comments:
Post a Comment