പെരുമ്പാവൂറ്‍: ദമാമില്‍ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. തൊടാപ്പറമ്പ് കൂനത്താന്‍ പരേതനായ ശൌരുവിണ്റ്റെ മകന് ജോയി ആണ് മരിച്ചത്. പത്ത് വര്‍ഷമായി ഇവിടെ അല്‍ അജീന കമ്പനിയില്‍ വര്‍ക്കറായി ജോലി ചെയ്തുവന്ന യുവാവിനെ കഴിഞ്ഞ ൩-നാണ് മരിച്ച നിലയില്‍ കണ്ടത്. ഈ വിവരം ജോയിയുടെ ഒരു സുഹൃത്താണ് നാട്ടില്‍ വിളിച്ചറിയിയ്ക്കുകയായിരുന്നു. മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന് വഴി പ്രവാസി കാര്യമന്ത്രി വയലാര്‍ രവിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള ശ്രമം തുടങ്ങി. മൂന്നു വര്‍ഷം മുമ്പാണ് യുവാവ് നാട്ടില്‍ വന്ന മടങ്ങിയത്. ഭാര്യ: ലിസി മലയാറ്റൂറ്‍ പനച്ചിയ്ക്കല്‍ കുടുംബാംഗം. മകള്‍: ജിനി (വിദ്യാര്‍ത്ഥിനി, ഗവ. ഗേള്‍സ് ഹൈസ്കൂള്‍, പെരുമ്പാവൂറ്‍) News.2007.sept.13
No comments:
Post a Comment